അഞ്ചുവര്‍ഷം കൊണ്ട് ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റും, പരമദ്രരിദ്രരുടെ പുതിയ പട്ടിക തയ്യാറാക്കും; ഏഴായിരം കോടി രൂപ 

സമ്പൂര്‍ണ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതി പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്. വരുന്ന അഞ്ചുവര്‍ഷം കൊണ്ട് സംസ്ഥാനത്തെ സമ്പൂര്‍ണ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന സംസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യം. ആശ്രയ അടക്കം വിവിധ പദ്ധതികളില്‍ ആയാണ് ഏഴായിരം കോടി രൂപ ചെലവഴിക്കുക. ആശ്രയ പദ്ധതിക്കായി മാത്രം നൂറു കോടി രൂപ അധികം അനുവദിച്ചു.

രാജ്യത്ത് ഏറ്റവും കുറഞ്ഞ ദാരിദ്ര്യമുള്ള സംസ്ഥാനം കേരളമാണ്. ദാരിദ്ര്യം സമ്പൂര്‍ണമായി നിര്‍മ്മാര്‍ജ്ജനം ചെയ്യേണ്ടതുണ്ട്. നാല്, അഞ്ച ലക്ഷങ്ങള്‍ കുടുംബങ്ങള്‍ എങ്കിലും സംസ്ഥാനത്ത് അങ്ങേയറ്റം ദരിദ്രമാണ്. അവരെ കൈപിടിച്ച് ഉയര്‍ത്തേണ്ടതുണ്ട്. അവരെ പട്ടികപ്പെടുത്തുകയാണ് ആദ്യം വേണ്ടത്. ഇതിനായി സംസ്ഥാന തലത്തില്‍ സര്‍വേ നടത്തി പട്ടികയുണ്ടാക്കണം- മന്ത്രി പറഞ്ഞു.

ഏറ്റവും ദരിദ്ര കുടുംബങ്ങളെ പ്രത്യേകമെടുത്ത് അവര്‍ക്കായി മൈക്രോ പ്ലാനിങ്ങ് നടപ്പാക്കുകയാണ് വേണ്ടത്. ആശ്രയ പദ്ധതി ഇതിനായാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. എന്നാല്‍ ഇതില്‍ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതില്‍ അപാകതയുണ്ട്.

Read more

പാര്‍പ്പിടമാണ് അവരുടെ മുഖ്യപ്രശ്‌നം. അവരെ ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തും. മാസം തോറും സഹായം നല്‍കുന്നതിനും പദ്ധതി ആവിഷ്‌കരിക്കണം. കുടുംബശ്രീ വഴി പദ്ധതി നടപ്പാക്കും. അഞ്ചു വര്‍ഷം കൊണ്ട് ഇവരെ സ്ഥായിയായി ദാരിദ്ര്യത്തില്‍ നിന്ന കരകയറ്റും- മന്ത്രി വ്യക്തമാക്കി.