ജെ.സി.ബി ഇടിപ്പിച്ച് കൊല: നാല് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു

കാട്ടാക്കടയില്‍ പുരയിടത്തില്‍ നിന്നും മണ്ണെടുക്കുന്നത് തടഞ്ഞ വീട്ടുടമയെ ജെസിബി ഉപയോഗിച്ച് അടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ നാല് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. കാട്ടാക്കട സ്റ്റേഷനിലെ എഎസ്ഐ അനില്‍ കുമാര്‍, സിപിഒമാരായ ഹരികുമാര്‍, ബൈജു, സുകേഷ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
മണ്ണ് മാഫിയുടെ ആക്രമണം അറിയിച്ചിട്ടും സ്ഥലത്തെത്താന്‍ വൈകിയതിനാണ് നടപടി.

ഒരു എഎസ്‌ഐഎയും മൂന്ന് പൊലീസുകാരെയുമാണ് സസ്‌പെന്റ് ചെയ്തത്. എഎസ്‌ഐ അനില്‍കുമാര്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഹരികുമാര്‍ , ബൈജു, സുകേശ് എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്. രാത്രി 12.45 ന് സംഗീത് പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചെങ്കിലും ഒന്നര മണിക്കൂറിന് ശേഷമാണ് പൊലീസ് സ്ഥലത്തെത്തിയത്.

യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസിന് വീഴ്ച സംഭവിച്ചതായി നേരത്തെ സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ആക്രമണ വിവരം സ്റ്റേഷനില്‍ അറിയിച്ചിട്ടും പൊലീസ് എത്താന്‍ ഒന്നര മണിക്കൂര്‍ വൈകിയതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.പുരയിടത്തില്‍ നിന്ന് അനുവാദമില്ലാതെ മണ്ണ് എടുത്തത് ചോദ്യം ചെയ്തതതിന് കട്ടാക്കട സ്വദേശിയായ സംഗീതിനെ മണ്ണുമാഫിയ സംഘം ജെസിബി ഉപയോഗിച്ച് ഇടിച്ച് കൊലപ്പെടുത്തുകയായിരുന്നു.