കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: എംകെ കണ്ണന് വീണ്ടും ഇ ഡി നോട്ടീസ്; ബുധനാഴ്ച ഹാജരാകണം

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ എംകെ കണ്ണന് വീണ്ടും ഇ ഡി നോട്ടീസ്. ബുധനാഴ്ച ഹാജരാവാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ് നല്കിയിരിക്കുന്നത്. നേരത്തെ രണ്ട് തവണ ഇ ഡി നോട്ടീസ് അയച്ചിരുന്നെങ്കിലും വിറയല്‍ അനുഭവപ്പെട്ടതിനെ തുടർന്ന് വിട്ടയച്ചിരുന്നു.

2023 സെപ്തംബര്‍ 29നാണ് രണ്ടാംതവണ ചോദ്യം ചെയ്യലിനായി എംകെ കണ്ണനെ ഇ ഡി വിളിപ്പിച്ചത്. ഇതിനുശേഷം ഒക്ടോബറില്‍ സ്വത്ത് വിവരങ്ങളുടെ പട്ടിക രേഖകളുടെ പകര്‍പ്പുകള്‍ സഹിതം എത്തിക്കാന്‍ ഇ ഡി ആവശ്യപ്പെട്ടിരുന്നതില്‍ന്നു. ഇ ഡിക്ക് സമർപ്പിച്ച രേഖകളിൽ ഭാഗികമായ രേഖകള്‍ മാത്രമാണ് എം.കെ കണ്ണൻ നല്കിയതെന്ന് ഇ ഡി അറിയിച്ചു. വീണ്ടും വിളിപ്പിക്കുമെന്ന് അന്ന് തന്നെ അറിയിച്ചിരുന്നുവെങ്കിലും പിന്നീട് നടപടിയൊന്നും ഉണ്ടായില്ല.

Read more

കരുവന്നൂര്‍ സഹകരണ ബാങ്ക് ബിനാമി വായ്പ തട്ടിപ്പിന്റെ ഭാഗമായി നടന്ന കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ ഒന്നാം പ്രതി പി സതീഷ്‌കുമാറിന് വേണ്ടി കണ്ണന്‍ പ്രസിഡന്റായുള്ള തൃശൂര്‍ സഹകരണ ബാങ്കില്‍ നടന്ന സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചാണ് കണ്ണനെ ചോദ്യം ചെയ്തത്. സതീഷ്‌കുമാറിന്റെ ഇടപാടുകളുമായി ബന്ധപ്പെട്ട് തൃശൂര്‍ സഹകരണ ബാങ്കിലും അയ്യന്തോള്‍ സഹകരണ ബാങ്കിലും ഇഡി പരിശോധന നടത്തിയിരുന്നു.