കാനത്തിൽ ജമീല കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും അംഗത്വവും രാജിവെച്ചു. കൊയിലാണ്ടി നിയോജക മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് രാജിവെച്ചത്.
രാജിക്കത്ത് തിങ്കളാഴ്ച ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി. അഹമ്മദ് കബീറിന് കൈമാറി.
നന്മണ്ട ഡിവിഷനെയാണ് ജമീല പ്രതിനിധീകരിച്ചിരുന്നത്. വൈസ് പ്രസിഡന്റ് എം.പി ശിവാനന്ദന് പ്രസിഡന്റിന്റെ അധികച്ചുമതല നൽകിയിട്ടുണ്ട്.
തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിക്കുന്നതിനനുസരിച്ച് നന്മണ്ട ഡിവിഷനിൽ തിരഞ്ഞെടുപ്പ് നടക്കുമെന്ന് ജില്ലാ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
Read more
അതേസമയം, എൽ ജെ ഡി ഒഴികെ എല്ലാവരെയും മന്ത്രിസഭയിലേക്ക് പരിഗണിച്ച് 21 അംഗം മന്ത്രിസഭ പ്രഖ്യാപിച്ച് ഇടതുമുന്നണി. സിപിഎമ്മിന് 12 മന്ത്രിമാരുണ്ടാവും.







