ശബരിമല സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് നടന്‍ ജയറാം ഇ ഡിയ്ക്ക് മൊഴികൊടുത്തു. പോറ്റിയുമായി സാമ്പത്തിക ഇടപാടൊന്നുമില്ലെന്നും തനിക്കറിയാവുന്ന കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ടെന്നും ചോദ്യം ചെയ്യലിന് ശേഷം ജയറാം പ്രതികരിച്ചു. ഇഡിയുടെ കൊച്ചി സോണല്‍ ഓഫീസില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍. മൂന്നര മണിക്കൂറാണ് ഇഡി ജയറാമിനെ ചോദ്യം ചെയ്തത്. തനിക്കറിയാവുന്ന കാര്യങ്ങളെല്ലാം ഇഡി ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ടെന്നും ചോദ്യം ചെയ്യലിനായി വീണ്ടും വിളിപ്പിച്ചിട്ടില്ലെന്നും ജയറാം മാധ്യമങ്ങളോട് പറഞ്ഞു.
അയ്യയ്യോ എന്താ ഇത്, മൊഴിയെടുക്കലൊന്നുമില്ല, എനിക്ക് അറിയാവുന്ന കാര്യങ്ങള്‍ പറഞ്ഞുകൊടുത്തു. കൊള്ളരുതായ്മകള്‍ വെളിച്ചത്ത് കൊണ്ടുവരേണ്ടത് നമ്മുടെ കടമയല്ലേ. ഇനിയും ആളുകള്‍ പൂജയ്ക്ക് വിളിക്കും, ഒപ്പം നിന്ന് ഫോട്ടോ എടുക്കും, നല്ലത് ഏത് ചീത്തയേത് എന്ന് നമുക്ക് എങ്ങനെ അറയാന്‍ കഴിയും
ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതിന് ശേഷം പുറത്തിറങ്ങിയ ജയറാം ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ഒരു സാമ്പത്തിക ഇടപാടുമില്ലെന്നും തനിക്കറിയാവുന്ന കാര്യങ്ങളെല്ലാം ഇഡിയോട് പറഞ്ഞിട്ടുണ്ടെന്നും വ്യക്തമാക്കി. കഠിനമായ ചോദ്യം ചെയ്യല്‍ ഒന്നുമില്ലായിരുന്നു. സൗഹാര്‍ദ്ദപരമായാണ് ഇഡി ഉദ്യോഗസ്ഥര്‍ പെരുമാറിയത്. രേഖകളൊന്നും ഹാജരാക്കനൊന്നും പറഞ്ഞിട്ടില്ലെന്നും വീണ്ടും ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിട്ടില്ലെന്നും ജയറാം പറഞ്ഞു. മൂന്നര മണിക്കൂറാണ് ചോദ്യം ചെയ്യല്‍ നീണ്ടുനിന്നത്.
‘ശബരിമല മലയാളികളെ സംബന്ധിച്ച് പ്രത്യേക വികാരമാണ്. എത്രയോ ക്ഷേത്രങ്ങൾ ഉണ്ടെങ്കിലും ശബരിമല ഓരോ ഭാരതീയനേയും സംബന്ധിച്ച് പുണ്യ സ്ഥലമാണ്. ഇത്തരം തട്ടിപ്പ് നടന്നിട്ടുണ്ടെങ്കിൽ അതിൽ സത്യം 100% വെളിച്ചത്തു കൊണ്ടുവരണം. അതിൽ ബന്ധപ്പെട്ടിട്ടുള്ളവരെ വെളിച്ചത്തു കൊണ്ടുവരാൻ ഓരോ മലയാളിയും ബാധ്യസ്ഥരാണ്. ആ മലയാളികളുടെ കൂട്ടത്തിൽ പെട്ട ആളാണ് ഞാനും,
Read more
കഴിഞ്ഞ 38 വർഷമായി കേരളത്തിൽ അങ്ങോളമിങ്ങോളം ക്ഷേത്രങ്ങളിൽ പല പരിപാടികളിൽ ആദ്യം ക്ഷണിക്കുന്നത് തന്നെയാണെന്നും അതിന് പോകാറുണ്ടെന്നും ജയറാം പറഞ്ഞു. അതേ രീതിയിൽ തന്നെയാണ് ഇപ്പോൾ അന്വേഷണം നടക്കുന്ന പരിപാടിക്ക് പോയതെന്നും ജയറാം പറഞ്ഞു







