ജനകീയ ഹോട്ടല്‍ നടത്തിപ്പുകാരുടെ സമരത്തെ കുറിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്റെ പ്രസ്താവനക്കെതിരെ കുടുംബശ്രീ പ്രവര്‍ത്തകര്‍ രംഗത്ത്. പതിമൂന്ന് മാസത്തെ സബ്‌സിഡി പണം ലഭിക്കാനുണ്ട്. സമരം നടത്തിയത് ഒരു പാര്‍ട്ടിയും പറഞ്ഞിട്ടല്ലെന്ന് മലപ്പുറത്തെ കുടുംബശ്രീ പ്രവര്‍ത്തകര്‍ പറഞ്ഞു.
സര്‍ക്കാരില്‍ നിന്നും ലഭിക്കേണ്ട പണം ലഭിക്കാത്തതിനാലാണ് സമരം നടത്തിയതെന്നും കുടുംബശ്രീ പ്രവര്‍ത്തകര്‍ ആരോപിച്ചു. ജനങ്ങളില്‍ നിന്നും പിരിവെടുത്താണ് തിരുവനന്തപുരത്തേക്ക് പോയത്. സമരത്തില്‍ എല്ലാ പാര്‍ട്ടിക്കാരും പങ്കെടുത്തിരുന്നതായും ഇവര്‍ അറിയിച്ചു. മറ്റ് പാര്‍ട്ടികളുടെ പിന്തുണ ലഭിച്ചിരുന്നെങ്കില്‍ പണം അവരില്‍ നിന്ന് ലഭിക്കില്ലേ എന്ന് ചോദിച്ച കുടുംബശ്രീ പ്രവര്‍ത്തകര്‍ ഇപി ജയരാജന്റെ വാക്കുകള്‍ വിഷമം ഉണ്ടാക്കിയതായും വ്യക്തമാക്കി.
Read more
ജനകീയ ഹോട്ടല്‍ നടത്തിപ്പുകാരുടെ സമരത്തിന് പിന്നില്‍ യുഡിഎഫും ബിജെപിയുമാണെന്നും ബാഹ്യ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് സമരം നടത്തുന്നതെന്നും ഇപി ജയരാജന്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടന്ന സമരത്തെ കുറിച്ച് പ്രതികരിച്ചത്. എല്ലാ പണവും ഒരുമിച്ച് കൊടുക്കാന്‍ സാധിക്കുമോ എന്ന് ചോദിച്ച് ഇപി കുടുംബശ്രീക്കാരെ പിടിച്ചുകൊണ്ടുവന്ന് സമരം ചെയ്യിക്കുന്നുവെന്നും ആരോപിച്ചിരുന്നു.