'അവസാനം ലൈറ്റ് ഓഫ് ചെയ്യുന്നത് 'വി.സി വേണുഗോലാപന്‍ജീ' തന്നെയായിരിക്കും'; പരിഹാസം തുടര്‍ന്ന് പി.വി അന്‍വര്‍

മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചതില്‍ പരിഹാസം തുടര്‍ന്ന് നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വര്‍. അവസാനം ലൈറ്റ് ഓഫ് ചെയ്യുന്നത് വി.സി വേണുഗോപാലന്‍ജീയായിരിക്കുമെന്നും അതാണ് ഷായുമായുള്ള കരാറെന്നും അന്‍വര്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പരിഹസിച്ചു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

അവസാനം ലൈറ്റ് ഓഫ് ചെയ്യുന്നത് ‘വി.സി.വേണുഗോലാപന്‍ജീ’ തന്നെയായിരിക്കും. അതാണ് ഷായുമായുള്ള കരാര്‍. ഇതൊക്കെ കണ്ട് ഉള്ളില്‍ പൊട്ടിക്കരയുന്ന ലീഗുകാര്‍ അന്നും ഉറക്കെ നിലവിളിക്കും.. ‘അയ്യോ..ദേ ലാസ്റ്റ് ബസ് പോണേന്ന്..’

ഇന്നലെ മറ്റൊരു പോസ്റ്റും ഇത്തരത്തില്‍ പി.വി അന്‍വര്‍ പങ്കുവെച്ചിരുന്നു. കഴിഞ്ഞ സഭയില്‍ വിക്കറ്റ് എണ്ണുന്ന ഒരു കൂട്ടുകാരന്‍ തനിക്കുണ്ടായിരുന്നെന്നും അവനിപ്പോള്‍ എവിടെയാണോ എന്തോ എന്നുമാണ് അന്‍വര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത്. വിക്കറ്റ് വിളിക്കുന്ന അമ്പയറുടെ ചിത്രത്തോടൊപ്പമാണ് അന്‍വറിന്റെ പോസ്റ്റ്.

‘വിക്കറ്റ് എണ്ണുന്ന ഒരു കൂട്ടുകാരന്‍ എനിക്ക് ഉണ്ടായിരുന്നു, ഇപ്പോള്‍ എവിടെയാണോ എന്തോ’; ട്രോളുമായി പി.വി അന്‍വര്‍

‘കഴിഞ്ഞ സഭയില്‍ വിക്കറ്റ് എണ്ണുന്ന ഒരു കൂട്ടുകാരന്‍ ഉണ്ടായിരുന്നു എനിക്ക്.. അവനിപ്പോള്‍ എവിടെയാണോ എന്തോ! വിക്കറ്റ് എണ്ണി..എണ്ണി നടുവൊടിയുന്നുണ്ട് പാവത്തിന്റെ.’ എന്നാണ് അന്‍വര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത്.