കോട്ടയത്ത് വ്യാപാരി കടയ്ക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

കോട്ടയത്ത് ഏറ്റുമാനൂരിൽ വ്യാപാരി ആത്മഹത്യ ചെയ്തു. പുന്നത്തുറ കറ്റോട് ജംഗ്ഷനിൽ ചായക്കട നടത്തുകയായിരുന്ന കെ.ടി തോമസ് ആണ് മരിച്ചത്. തോമസിനെ സ്വന്തം കടയ്ക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

Read more

കോവിഡിനെ തുടർന്ന് സംസ്ഥാനത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളില്‍ വ്യപാരം പ്രതിസന്ധിയിലായതിന്റെ മനോവിഷമത്തിലായിരുന്നു തോമസെന്നാണ് ബന്ധുക്കൾ പറയുന്നത്.