വി ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് പിന്നാലെ ഇടഞ്ഞു നിൽക്കുന്ന രമേശ് ചെന്നിത്തല മന്ത്രിസഭാ രൂപീകരണത്തിലും കടുംപിടുത്തം തുടരുകയാണ്. താൻ മന്ത്രിസഭയിലേക്ക് എത്തുകയാണെങ്കില്‍ ആഭ്യന്തര വകുപ്പ് തന്നെ വേണമെന്നും ചെന്നിത്തല പക്ഷത്തുള്ളവരെയും മന്ത്രിയാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെടും. അതേസമയം രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാൻ ഒപ്പമുള്ളവർ ശ്രമം തുടരുകയാണ്.
മുഖ്യമന്ത്രിയായി വി ഡി സതീശനെ തിരഞ്ഞെടുത്തതിന് പിന്നാലെ പരസ്യമായി ചെന്നിത്തല അതൃപ്തി പ്രകടിപ്പിച്ചിരുന്നു. എന്നാൽ പിന്നീട് സതീശനെ പിന്താങ്ങിയും ചെന്നിത്തല രംഗത്തെത്തുകയുണ്ടായി. മുഖ്യമത്രിയായി തിരഞ്ഞെടുക്കപ്പെട്ട വി ഡി സതീശന് ആശംസയുമായി രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട വി ഡി സതീശന് ചെന്നിത്തല ആശംസകള്‍ നേർന്നു. ഹൈക്കമാന്‍ഡ് തീരുമാനം സ്വാഗതം ചെയ്യുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Read more
എന്നാൽ പുതിയ മന്ത്രിസഭാ രൂപീകരിക്കുമ്പോൾ ഉപാധികൾ വയ്ക്കാനാണ് ചെന്നിത്തല പക്ഷത്തിന്റെ ആലോചന. രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്ക് എത്തുകയാണെങ്കില്‍ ആഭ്യന്തര വകുപ്പ് തന്നെ വേണമെന്നും ചെന്നിത്തല പക്ഷത്തുള്ളവരെയും മന്ത്രിയാക്കണമെന്നും ആവശ്യപ്പെടും. ജോസഫ് വാഴയ്ക്കനെ കെപിസിസി പ്രസിഡന്റാക്കണമെന്നും ചെന്നിത്തല ആവശ്യം ഉന്നയിച്ചേക്കും. അതേസമയം, രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാൻ ഒപ്പമുള്ളവർ ശ്രമിക്കുന്നുണ്ടെങ്കിലും ചെന്നിത്തല കടുംപിടുത്തത്തിലാണ്.







