ഭരണ നേട്ടങ്ങൾ ചൂണ്ടിക്കാട്ടി പ്രതിപക്ഷത്തെ സംവാദത്തിന് വെല്ലുവിളിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ. വെല്ലുവിളി ഏറ്റെടുത്ത പ്രതിപക്ഷ നേതാവ് സ്ഥലവും സമയും തീരുമാനിച്ച് അറിയിക്കാൻ മുഖ്യമന്ത്രിക്ക് മറുപടി നൽകിയിരുന്നു.
ഇപ്പോഴിതാ വീണ്ടും മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് രംഗത്തെത്തിയിരിക്കുകയാണ് വി. ഡി. സതീശൻ. ‘സംവാദമാകാം എന്ന് പറഞ്ഞിട്ട് 24 മണിക്കൂർ കഴിഞ്ഞു. സ്ഥലവും സമയവും ഇത് വരെ തീരുമാനിച്ചിട്ടില്ല. മുഖ്യമന്ത്രി ശ്രദ്ധിക്കുമല്ലോ. മുഖ്യമന്ത്രി പറയുന്ന സ്ഥലത്ത് പറഞ്ഞ സമയത്ത് ഞാനെത്താം’ എന്നും വിഡി സതീശൻ ഫേസ്ബുക്കിൽ കുറിച്ചു.
ഫെയ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
സംവാദമാകാം എന്ന് പറഞ്ഞിട്ട് 24 മണിക്കൂർ കഴിഞ്ഞു. സ്ഥലവും സമയവും ഇത് വരെ തീരുമാനിച്ചിട്ടില്ല. മുഖ്യമന്ത്രി ശ്രദ്ധിക്കുമല്ലോ. മുഖ്യമന്ത്രി പറയുന്ന സ്ഥലത്ത് പറഞ്ഞ സമയത്ത് ഞാനെത്താം.
നേരത്തെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് മുഖ്യമന്ത്രിയെ സംവാദത്തിന് ക്ഷണിച്ചിരുന്നു. ഇതിന് മറുപടിയായാണ് പ്രോഗ്രസ് കാർഡ് പോസ്റ്റ് ചെയ്ത് മുഖ്യമന്ത്രി പ്രതിപക്ഷത്തെ വെല്ലുവിളിച്ചത്. എൽഡിഎറഫ് സ്ഥാനാർത്ഥി വി. ശിവൻകുട്ടിയും, തൃത്താലയിലെ സ്ഥാനാർത്ഥി എംബി രാജേഷും എതിരാളികളെ സമാനമായ രീതിയിൽ വെല്ലുവിളിച്ചിരുന്നു.







