പൊലീസ് നയം വ്യക്തമാക്കാൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇന്നത്തെ ഉന്നതതല യോഗത്തിൽ പുതിയ കാഴ്ചപ്പാട് അവതരിപ്പിക്കും. ജനകീയ പൊലീസിന് ഊന്നൽ നൽകണമെന്നാണ് നയം. സമരങ്ങളോട് അസഹിഷ്ണുത വേണ്ടെന്ന നിലപാടും സ്വീകരിക്കും.
ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വിളിച്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന് ചേരും. പൊലീസ് ആസ്ഥാനത്ത് പത്തരക്കാണ് യോഗം. എസ്പിമാർ മുതൽ മുകളിലേക്കുള്ള ഉദ്യോഗസ്ഥരാണ് പങ്കെടുക്കുക. ക്രമസമാധാനം, ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ എന്നീ കാര്യങ്ങൾ ചർച്ചയാകും.
Read more
ഡിജിപിയും ഇന്റലിജൻസ് എഡിജിപിയും നിലവിലെ ക്രമസമാധാന പ്രശ്നങ്ങളെ കുറിച്ച് റിപ്പോർട്ട് അവതരിപ്പിക്കും. അതിന് ശേഷം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല സർക്കാരിന്റെ പൊലിസ് നയം അവതരിപ്പിക്കും. 100 ദിന കർമ്മ പരിപാടി ചർച്ച ചെയ്യും. ആഭ്യന്തരമന്ത്രിയുടെ ഉപദേഷ്ടാവ് എ.ഹേമചന്ദ്രനും പങ്കെടുക്കും.







