വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ കമ്മിഷനിങ് വേദിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയത് രാഷ്ട്രീയ പ്രസംഗമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. പഹല്‍ഗാമിലെ ഭീകരാക്രമണത്തിനു ശേഷവും യഥാര്‍ത്ഥ ഭീഷണിയായ പാകിസ്ഥാനെ നേരിടുന്നതിനുപകരം പ്രതിപക്ഷ നേതാക്കളുടെ ഉറക്കം കെടുത്തുന്നതിലാണ് നമ്മുടെ പ്രധാനമന്ത്രി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും കോണ്‍ഗ്രസ് നേതാവ് കുറ്റപ്പെടുത്തി. മോദിയുടെ മുന്‍ഗണനകള്‍ വളരെ വ്യക്തമാണെന്നും അത് തന്റെ യഥാര്‍ത്ഥ യജമാനനായ അദാനിയെ പ്രീതിപ്പെടുത്തുകയാണെന്നും എക്‌സില്‍ പങ്കുവെച്ച കുറിപ്പിലും കെ സി വേണുഗോപാല്‍ പറഞ്ഞു.
Even after the horrific terrorist attack in Pahalgam, our PM remains fixated on disturbing the sleep of opposition leaders instead of confronting the real threat—Pakistan. His priorities are crystal clear: appeasing his real master- Adani.
But rest assured, PM, while you’re busy…
— K C Venugopal (@kcvenugopalmp) May 2, 2025
രാഹുല്‍ ഗാന്ധിയുടെയും ഇന്ത്യ മുന്നണിയുടെയും ഉറക്കം കെടുത്താന്‍ ശ്രമിക്കുന്ന പ്രധാനമന്ത്രി പാകിസ്താനെതിരെ ശക്തമായ നടപടി സ്വീകരിക്കുകയാണ് വേണ്ടതെന്നും എഐസിസി ജനറല്‍ സെക്രട്ടറി പറഞ്ഞു. കേരളത്തിലെ ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ആഹ്ലാദിക്കുന്ന ഈ നിമിഷത്തിലും പ്രധാനമന്ത്രിയെ പോലുള്ളവര്‍ തരംതാഴ്ന്ന പരാമര്‍ശങ്ങള്‍ നടത്തുന്നത് ഖേദകരമാണെന്ന് പറയാനും കെ സി വേണുഗോപാല്‍ മടിച്ചില്ല.
രാഹുല്‍ ഗാന്ധിയുടെയും ഇന്ത്യ മുന്നണിയിലെയും നേതാക്കളുടെ ഉറക്കം കെടുത്താനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യം മുഴുവന്‍ പാകിസ്ഥാനെതിരെ ശക്തമായി നടപടി ആവശ്യപ്പെടുമ്പോള്‍ പ്രതിപക്ഷത്തിന്റെ ഉറക്കം കെടുത്തുന്നതിലാണ് പ്രധാനമന്ത്രിയുടെ ശ്രദ്ധയെന്നും പറഞ്ഞ കെ സി വേണുഗോപാല്‍ പ്രധാനമന്ത്രിക്ക് മറ്റൊരു ഉറപ്പ് നല്‍കുകയും ചെയ്തു.
പ്രധാനമന്ത്രി, നിങ്ങള്‍ ശ്രദ്ധ വ്യതിചലിപ്പിക്കുന്നതില്‍ തിരക്കിലായിരിക്കുമ്പോള്‍, നിങ്ങളുടെ ചുമതലകള്‍ ഓര്‍മ്മിപ്പിച്ച് നിങ്ങളുടെ ഉത്തരവാദിത്തം ചെയ്യാന്‍ നിങ്ങളെ നിര്‍ബന്ധിതമാക്കാനുള്ള സമ്മര്‍ദ്ദം ഏറ്റെടുത്തായിരിക്കും ഞങ്ങളുടെ ഉറക്കമില്ലാത്ത രാത്രികള്‍ ചെലവഴിക്കപ്പെടുക.
ജാതി സെന്‍സസിന് ഒരു സമയപരിധി നിശ്ചയിക്കാനും, സംവരണത്തിനുള്ള 50% പരിധി നീക്കം ചെയ്യാനും, ഒടുവില്‍ പാകിസ്ഥാന്‍ അര്‍ഹിക്കുന്ന ശക്തവും നിര്‍ണായകവുമായ പ്രതികരണം തിരിച്ചു നല്‍കാനും ഞങ്ങള്‍ നിങ്ങളെ നിരന്തരം സമ്മര്‍ദ്ദത്തിലാക്കുമെന്നാണ് കെ സി വേണുഗോപാല്‍ പറഞ്ഞത്. പാകിസ്ഥാനെതിരെ സ്വീകരിക്കുന്ന നടപടികളെ കുറിച്ച് വിഴിഞ്ഞത്ത് സംസാരിക്കുമെന്ന് വിചാരിച്ചെങ്കിലും അതുണ്ടായില്ലെന്നും കോണ്‍ഗ്രസ് നേതാവ് കുറ്റപ്പെടുത്തി. പ്രതിപക്ഷത്തിന്റെ ഉറക്കം കെടുന്ന കാര്യത്തെക്കുറിച്ചാണെങ്കില്‍ അതെന്തിനാണെന്ന് പ്രധാനമന്ത്രി വരും ദിവസങ്ങളില്‍ അറിയുമെന്നും കെ സി വെല്ലുവിളിച്ചു.
Read more
കഴിഞ്ഞദിവസം പ്രഖ്യാപിച്ച ജാതി സെന്‍സസ് നടപ്പാക്കാനുള്ള സമയക്രമം പ്രഖ്യാപിക്കാനും പഹല്‍ഗാം ആക്രമണത്തില്‍ 26 പേരെ കൊന്നൊടുക്കിയ പാകിസ്ഥാനോടുള്ള മറുപടി ഇന്ത്യയെക്കൊണ്ട് കൊടുപ്പിക്കാനും പ്രധാനമന്ത്രിയില്‍ സമ്മര്‍ദം ചെലുത്താനുള്ള നടപടി ഇന്ത്യ മുന്നണിയുടെ ഭാഗത്തുനിന്നുണ്ടാകുമെന്ന് മാധ്യമ പ്രവര്‍ത്തകരോട് കെ സി വേണുഗോപാല്‍ പറഞ്ഞു. യഥാര്‍ഥത്തില്‍ ഉറക്കം കെടാന്‍ പോകുന്നത് പ്രധാനമന്ത്രിയുടേതായിരിക്കുമെന്നും എഐസിസി ജനറല്‍ സെക്രട്ടറി മുന്നറിയിപ്പ് നല്‍കി.