ഡ്രൈവിംഗ് സ്‌കൂള്‍ വാഹനങ്ങളുടെ നിറം മാറ്റാനൊരുങ്ങി സര്‍ക്കാര്‍; ഒക്ടോബര്‍ 1മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വരും

സംസ്ഥാനത്തെ ഡ്രൈവിംഗ് സ്‌കൂള്‍ വാഹനങ്ങളുടെ നിറം മാറ്റാനൊരുങ്ങി സര്‍ക്കാര്‍. ഡ്രൈവിംഗ് സ്‌കൂള്‍ വാഹനങ്ങളുടെ നിറം മാറ്റുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ഡ്രൈവിംഗ് സ്‌കൂള്‍ വാഹനങ്ങളുടെ മുന്നിലും പിന്നിലും മഞ്ഞ നിറം നല്‍കാനാണ് സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ ഉത്തരവ്.

ഒക്ടോബര്‍ 1ന് ഉത്തരവ് പ്രാബല്യത്തില്‍ വരും. റോഡ് സുരക്ഷ മുന്‍ നിറുത്തിയാണ് നിറത്തില്‍ മാറ്റം വരുത്താന്‍ ഉത്തരവ്. 6000 ഡ്രൈവിംഗ് സ്‌കൂളുകളിലായി 30,000 വാഹനങ്ങളാണുള്ളത്. സുരക്ഷ മുന്‍നിറുത്തിയാണ് മഞ്ഞ നിറം നിര്‍ബന്ധമാക്കിയത്. മഞ്ഞ നിറം ഉള്‍പ്പെടുത്തുന്നതോടെ മറ്റ് ഡ്രൈവര്‍മാര്‍ക്ക് വേഗത്തില്‍ ഡ്രൈവിംഗ് സ്‌കൂള്‍ വാഹനങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍.

Read more

കോണ്‍ട്രാക്ട് ക്യാരേജ് വാഹനങ്ങളുടെ വെള്ള നിറം മാറ്റണമെന്ന ആവശ്യം പരിഗണിച്ചുവെങ്കിലും തീരുമാനമെടുക്കാതെ മാറ്റി. ഇതോടെ ടൂറിസ്റ്റ് ബസുകള്‍ വെള്ള നിറത്തില്‍ തുടരും. കളര്‍കോഡ് പിന്‍വലിക്കണമെന്ന് ആവശ്യം സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി തള്ളി.