ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് വാരിക്കോരി പരോൾ; മൂന്നുപേർ 1000 ദിവസത്തിലധികം പുറത്ത്, കൊടി സുനിക്ക് 60 ദിവസം

ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് വാരിക്കോരി പരോൾ അനുവദിച്ച് പിണറായി സർക്കാർ. ഒന്നാം പിണറായി സർക്കാർ അധികാരമേറ്റത് മുതൽ കേസിലെ മൂന്നുപ്രതികൾക്ക് 1,000 ദിവസത്തിലേറെ പരോൾ അനുവദിച്ചു. ആറുപ്രതികൾക്ക് 500 ദിവസത്തിലധികം പരോൾ നൽകി. നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം നിയമസഭയിൽ വ്യക്തമാക്കിയത്.

നിയമസഭയിൽ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ്റെ ചോദ്യത്തിനാണ് മുഖ്യമന്ത്രി മറുപടി നൽകിയത്. കേസിലെ പ്രതികൾക്ക് ശിക്ഷായിളവ് നൽകാനുള്ള നീക്കം വിവാദമായിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ ഒക്ടോബറിലെ സമ്മേളനത്തിലാണ് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ നിയമസഭയിൽ ചോദ്യമുന്നയിച്ചത്. ആർഎംപി നേതാവ് ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് ഒന്നാം പിണറായി സർക്കാർ അധികാരമേറ്റത് മുതൽ കേസിലെ മൂന്നു പ്രതികൾക്ക് 1,000 ദിവസത്തിലേറെ പരോൾ അനുവദിച്ചുവെന്നും ആറുപ്രതികൾക്ക് 500 ദിവസത്തിലധികം പരോൾ നൽകിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

കെസി രാമചന്ദ്രൻ, ട്രൗസർ മനോജ്, അണ്ണൻ സജിത്ത് എന്നിവർക്കാണ് 1000 ദിവസത്തിലേറെ പരോൾ ലഭിച്ചത്. രാമചന്ദ്രന് 1081, മനോജിന് 1068, സജിത്തിന് 1078 ദിവസം എന്നിങ്ങനെയാണ് പരോൾ ലഭിച്ചത്. ടി കെ രജീഷിന് 940, മുഹമ്മദ് ഷാഫിക്ക് 656, കിർമാണി മനോജിന് 851, എം സി അനൂപിന് 900, ഷിനോജിന് 925, റഫീഖിന് 752 ദിവസം എന്നിങ്ങനെയും പരോൾ ലഭിച്ചു. അതേസമയം, കൊടി സുനിക്ക് 60 ദിവസം മാത്രമാണ് പരോൾ അനുവദിച്ചത്. എമർജൻസി ലീവ്, ഓർഡിനറി ലീവ്, കോവിഡ് സ്പെഷ്യൽ ലീവ് എന്നിങ്ങനെ മൂന്ന് വിഭാഗത്തിലാണ് പരോൾ അനുവദിച്ചത്.

Read more