ഇന്ദിര ഗ്യാരണ്ടിയുടെ ഭാഗമായി യുഡിഎഫ് നൽകിയ വാഗ്ദാനമായ വയോജന വകുപ്പ് രൂപീകരിച്ച് സർക്കാർ. ഉത്തരവ് പുറത്തിറക്കി. കഴിഞ്ഞദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിൽ വയോജന വകുപ്പ് രൂപീകരിക്കാൻ തീരുമാനമായിരുന്നു. വയോജനങ്ങളുടെ ചികിത്സാ സഹായങ്ങളും ലക്ഷ്യമിട്ടാണ് പുതിയ വകുപ്പ് നിലവിൽ വരുന്നത്.
വയോജനങ്ങൾക്കുള്ള ക്ഷേമപെൻഷൻ കൃത്യമായി ലഭ്യമാക്കുകയെന്നതാണ് ഈ വകുപ്പ് കൊണ്ട് സർക്കാർ ലക്ഷ്യമിടുന്നത്. പ്രായമായവർക്ക് മികച്ച ചികിത്സയും മരുന്നുകളും ലഭ്യമാക്കുന്നതിനുള്ള പദ്ധതികൾ നടപ്പാക്കുക തുടങ്ങിയവയും വകുപ്പിന്റെ ചുമതലകളിൽ വരുന്നു. വയോജനങ്ങളുടെ സംരക്ഷണവും പുനരധിവാസവും വകുപ്പിൽ ഉൾപ്പെടുന്നു.
Read more
ഇന്ദിര ഗ്യാരണ്ടിയുമായി ബന്ധപ്പെട്ട പദ്ധതികൾ നടപ്പിലാക്കുമോ എന്ന കാര്യത്തിൽ ആശങ്കകൾ നിലനിൽക്കെയാണ് യുഡിഎഫ് പ്രകടനപത്രികയിൽ പ്രഖ്യാപിച്ച വയോജന വകുപ്പ് രൂപീകരിച്ചുള്ള ഉത്തരവ് പുറത്തിറക്കിയത്. വയോജനങ്ങളുടെ ക്ഷേമവുമായി ബന്ധപ്പെട്ട് സർക്കാരിന് മാർഗനിർദേശങ്ങൾ നൽകുന്നതും ഈ കമ്മീഷനാണ്. ഇതെല്ലാം കൂട്ടിയോജിപ്പിച്ചു കൊണ്ടാകും പുതിയ വകുപ്പിന്റെ പ്രവർത്തനം.







