സ്വർണ വിലയിൽ വൻ വർധനവ്, ഒറ്റ ദിവസം കൊണ്ട് കൂടിയത് 1,840 രൂപ; ഇന്നത്തെ നിരക്ക്

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ വർധനവ്. 22 കാരറ്റ് ഒരു പവൻ സ്വർണത്തിന് 230 രൂപയാണ് വർധിച്ചിരിക്കുന്നത്. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 13,575 രൂപയും ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് 1,08,600 രൂപയുമാണ് വില വരുന്നത്. ഇന്നലെ രണ്ട് തവണയാണ് സ്വർണ വിലയിൽ കുറവ് വന്നിരുന്നത്.

ഇന്നലത്തെ വിലയിൽ നിന്നും 1840 രൂപ ഇന്നേക്ക് കൂടി. 1,06,120 രൂപയായിരുന്നു ഇന്നലെ രാവിലെ ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വില. രാത്രിയോടെ സ്വർണ വില 1,06,760 രൂപയായി. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരമുള്ള നിരക്കുകളാണിത്.

അന്താരാഷ്ട്ര വിപണിയിലെ അസ്ഥിരതയാണ് സ്വർണവിലയിൽ ഉണ്ടാകുന്ന മാറ്റങ്ങൾക്ക് കാരണം. ഇക്കഴിഞ്ഞ മാർച്ച് 23 ന് സ്വർണ വില 99,480 എന്ന നിരക്കിലെത്തിയിരുന്നു.