സ്വർണവിലയിൽ ഇടിവ്; ഇന്നത്തെ സ്വർണ നിരക്ക് അറിയാം

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് ഇന്നലത്തെ വിലയിൽ നിന്ന് 45 രൂപ കുറഞ്ഞ് 14,235 രൂപയായി. സ്വർണം പവന് 360 രൂപയാണ് ഇടിഞ്ഞിരിക്കുന്നത്. ഒരു പവന് 1,13,880 രൂപയാണ് ഇപ്പോഴത്തെ വില.

അക്ഷയ തൃതീയ ദിവസമായ ഇന്നലെ ഈ മാസത്തിലെ ഏറ്റവും കൂടിയ സ്വർണവിലയായ 1,14,240 രൂപയായിരുന്നു രേഖപ്പെടുത്തിയത്. ഇന്നത്തെ വിലയില്‍ 10 ശതമാനം പണിക്കൂലിയില്‍ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ 129,076 രൂപയോളം നൽകേണ്ടിവരും. രാജ്യാന്തര വിപണിയിലെ ഇടിവാണ് കേരളത്തിലും വില കുറയാന്‍ കാരണമായത്.

Read more

അതേസമയം, അക്ഷയ തൃതീയ ദിനമായിരുന്നു ഇന്നലെ കേരളമൊട്ടാകെയുള്ള ജ്വല്ലറികളിൽ നിന്നായി ഏകദേശം 1260 കോടി രൂപയുടെ സ്വർണമാണ് വിറ്റുപോയത്. . ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ കണക്കുകൾ പ്രകാരം ഏകദേശം 900 കിലോ സ്വർണമാണ് ഒറ്റ ദിവസം കൊണ്ട് വിറ്റുപോയത്.