ഗണേഷ് കുമാറിന് ഗതാഗത വകുപ്പ് മാത്രം; സിനിമ നല്‍കേണ്ടതില്ലെന്ന് സിപിഎം തീരുമാനം

നിയുക്ത മന്ത്രി കെബി ഗണേഷ് കുമാറിന് സിനിമ വകുപ്പ് നല്‍കേണ്ടതില്ലെന്ന് സിപിഎം തീരുമാനം. ഗതാഗത വകുപ്പ് മാത്രം ഗണേഷിന് നല്‍കാൻ തീരുമാനമായി. സിനിമ വകുപ്പ് കൂടി ഗണേഷ് കുമാര്‍ ആവശ്യപ്പെട്ടിരുന്നു. ഗണേഷ് കുമാറും തുറമുഖ വകുപ്പ് മന്ത്രിയായി കടന്നപ്പള്ളി രാമചന്ദ്രനും ഇന്ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും.

കെഎസ്ആർടിസിയിൽ പ്രശ്നങ്ങളുണ്ടെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. തൊഴിലാളികൾ പറയുന്നതിൽ കാര്യമുണ്ട്. എല്ലാവരും സഹകരിച്ചാൽ കെഎസ്ആര്‍ടിസിയെ വിജയിപ്പിക്കാം. ഗ്രാമീണ മേഖലയിൽ ബസുകൾ കൂടുതലായി ഇറക്കും. അത് വലിയ മാറ്റമാകും.

കെഎസ്ആര്‍ടിസിയെ സിസ്റ്റമാറ്റിക്ക് ആക്കി മാറ്റണം. തുടർച്ച ഉണ്ടാകണം. കോര്‍പറേഷനെ സ്വയം പര്യാപ്തതയിൽ എത്തിക്കുക എളുപ്പമല്ല. എന്നാൽ തൊഴിലാളി ദ്രോഹ നടപടികളൊന്നും ഉണ്ടാകില്ലെന്നും നിയുക്ത മന്ത്രി വ്യക്തമാക്കി.