ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ‌ യാത്ര സൗജന്യം; സൗജന്യ യാത്ര വോട്ട് കിട്ടാൻ വേണ്ടി പറഞ്ഞതല്ല: ​ഗതാ​ഗതമന്ത്രി സി. പി. ജോൺ

ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർ‌ടിസിയിൽ യാത്ര സൗജന്യമാക്കുമെന്നും സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കുമെന്നും ​ഗതാ​ഗതവകുപ്പ് മന്ത്രി സി പി ജോൺ. കെഎസ്ആർടിസിക്ക് സർക്കാർ അധിക സഹായം നൽകുമെന്നും കെഎസ്ആർടിസിയെ നഷ്ടമല്ലാത്ത സ്ഥിതിയിൽ എത്തിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

ഏതൊക്കെ സർവീസുകളിൽ സൗജന്യം എന്നതിൽ ചർച്ച തുടരുകയാണ്. തൊഴിലിടത്തേക്ക് പോകുന്ന സ്ത്രീകൾക്ക് ഇത് കൈത്താങ്ങാകും. സമ്പത്തുണ്ട്, അതിനെ ഉപയോ​ഗപ്പെടുത്തും. സൗജന്യ യാത്ര വോട്ട് കിട്ടാൻ വേണ്ടി പറഞ്ഞതല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. വാഹന മോഡിഫിക്കേഷനിൽ യോ​ഗം ചേർന്നിട്ടില്ലെന്നും മന്ത്രി സിപി ജോൺ വ്യക്തമാക്കി.

Read more