ഫൊറൻസിക് വിദഗ്ധ ഡോ. ഷേർളി വാസു അന്തരിച്ചു

സംസ്ഥാനത്തെ ആദ്യ വനിതാ ഫൊറൻസിക് വിദഗ്ധ ഡോ. ഷേർളി വാസു അന്തരിച്ചു. 68 വയസായിരുന്നു.
കോഴിക്കോട് മെഡിക്കൽ കോളജിൽ വച്ചാണ് അന്ത്യം സംഭവിച്ചത്. കേരളത്തിലെ കോളിളക്കം സൃഷ്ടിച്ച അനേകം കേസുകൾക്കു തുമ്പുണ്ടാക്കിയ ഫൊറൻസിക് സർജൻമാരിൽ ഒരാളാണ് ഡോ. ഷേർളി വാസു.