പു​തു​വ​ർ​ഷ​ത്തി​ലെ ആ​ദ്യ അ​തി​തീ​വ്ര ന്യൂ​ന​മ​ർ​ദം; ശ​ക്ത​മാ​യ മഴ വരുന്നു, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

തെ​ക്കു​കി​ഴ​ക്ക​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​നും അ​തി​നോ​ട് ചേ​ർ​ന്നു​ള്ള ഇ​ന്ത്യ​ൻ മ​ഹാ​സ​മു​ദ്ര​ത്തി​നും മു​ക​ളി​ലാ​യി സ്ഥി​തി ചെ​യ്തി​രു​ന്ന ശ​ക്തി കൂ​ടി​യ ന്യൂ​ന​മ​ർ​ദം നി​ല​വി​ൽ തീ​വ്ര ന്യൂ​ന​മ​ർ​ദ​മാ​യി ശ​ക്തി​പ്രാ​പി​ച്ചി​ട്ടു​ണ്ട്. ഇ​തോ​ടെ കേ​ര​ള​ത്തി​ൽ മൂ​ന്ന് ദി​വ​സം ശ​ക്ത​മാ​യ മ​ഴ ല​ഭി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്.

തീ​വ്ര ന്യൂ​ന​മ​ർ​ദം അ​ടു​ത്ത 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ട്ട് അ​തി​തീ​വ്ര ന്യൂ​ന​മ​ർ​ദ​മാ​യി മാ​റാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചി​ട്ടു​ള്ള​ത്. 48 മ​ണി​ക്കൂ​റി​നി​ടെ ഇ​ത് തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ലേ​ക്കു സ​ഞ്ച​രി​ക്കാ​ൻ സാ​ധ്യ​ത​യെ​ന്നും അ​റി​യി​പ്പു​ണ്ട്.

Read more

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ കേ​ര​ള​ത്തി​ൽ ഒ​ൻ​പ​ത്, 10, 11 ദി​വ​സ​ങ്ങ​ളി​ൽ മ​ഴ സാ​ധ്യ​ത ശ​ക്ത​മാ​യി​രി​ക്കും. 10 ന് ​കേ​ര​ള​ത്തി​ൽ ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​ക്കും സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു. 10 ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചു.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം
കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് (07/01/2026) മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
പ്രത്യേക ജാഗ്രത നിർദേശം
07/01/2026: തെക്കൻ തമിഴ്‌നാട് തീരം, ഗൾഫ് ഓഫ് മന്നാർ, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. ഈ പ്രദേശങ്ങളിൽ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യത.
08/01/2026 മുതൽ 10/01/2026 വരെ: തമിഴ്‌നാട് തീരം, ഗൾഫ് ഓഫ് മന്നാർ, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. ഈ പ്രദേശങ്ങളിൽ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യത.
11/01/2026: തെക്കൻ തമിഴ്‌നാട് തീരം, ഗൾഫ് ഓഫ് മന്നാർ, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.