വീട് കത്തി നശിച്ചാല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് നാല് ലക്ഷം രൂപ ധനസഹായം നല്‍കും

തീപിടുത്തത്തില്‍ വീടുകള്‍ പൂര്‍ണമായി കത്തി നശിച്ചാല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് നാലുലക്ഷം രൂപ ധനസഹായം നല്‍കാന്‍ തീരുമാനിച്ചു.അതേസമയം കാര്യമായ നഷ്ടം സംഭവിച്ചാല്‍ പരമാവധി ഒരു ലക്ഷം രൂപയും നല്‍കും. അതേസമയം 75 ശതമാനത്തിലധികം നഷ്ടം സംഭവിക്കുന്ന വീടുകളെ പൂര്‍ണമായി കത്തിനശിച്ചതായി കണക്കാക്കി നാലുലക്ഷം രൂപ നല്‍കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം കൈകൊണ്ടത്

കടല്‍ക്ഷോഭത്തില്‍ വള്ളമോ ബോട്ടോ പൂര്‍ണമായി നഷ്ടപ്പെടുന്നവര്‍ക്ക് പരമാവധി രണ്ടുലക്ഷം രൂപയും വലയോ കട്ടമരമോ പൂര്‍ണമായി നഷ്ടപ്പെടുന്നവര്‍ക്ക് പരമാവധി ഒരുലക്ഷം രൂപയും നഷ്ടപരിഹാരമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് നല്‍കും. ഇവ ഭാഗികമായി നഷ്ടപ്പെടുന്നവര്‍ക്ക് പരമാവധി ഒരുലക്ഷം രൂപയും നല്‍കാനും മന്ത്രിസഭായോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്.