ടി പി ചന്ദ്രശേഖരനെ കൊല്ലാന്‍ കാരണം ഊരാളുങ്കല്‍ സൊസൈറ്റി പിടിച്ചെടുക്കുമോ എന്നഭയം: കെ എം ഷാജി

ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി പിടിച്ചെടുക്കുമോ എന്ന സി പി എം നേതാക്കുളുടെ ഭയമാണ് ടി പി ചന്ദ്രശേഖരന്റെ കൊലയിലേക്ക് നയിച്ചതെന്ന് മുസ്‌ളീം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി. മുവാറ്റപുഴയില്‍ യു ഡി എഫ് സംഘടിപ്പിച്ച കുറ്റവിചാരണ സദസിലാണ് ഷാജി ഈ വെളിപ്പെടുത്തല്‍ നടത്തിയത്.

ഉരാളുങ്കല്‍ സൊസൈറ്റിയുടെ ഭരണ സമിതിയലുണ്ടായിന്ന ആളുകളില്‍ പലരും ടി പി ചന്ദ്രശേഖരനോട് അനുഭാവം പുലര്‍ത്തുന്നവരായിരുന്നു. ചന്ദ്രശേഖരന്‍ ഊരാളുങ്കല്‍ സൊസൈറ്റി പിടിച്ചെടുത്താല്‍ സി പി എം നേതാക്കളുടെ കള്ളപ്പണത്തിന്റെ സ്രോതസ് വെളിവാകുമെന്ന് അവര്‍ ഭയന്നുവെന്നും കെ എം ഷാജി പറഞ്ഞു.

സി പി എം ജില്ലാ സെക്രട്ടറി പി മോഹനനില്‍ നിന്നും അന്വേഷണം മുകളിലേക്ക് നീണ്ടാല്‍ പിണറായി വിജയന്‍ അടക്കം മറുപടി പറയേണ്ടി വരുമായിരുന്നു. എന്നാല്‍ ചില കളികളിലൂടെ അന്വേഷണം പി മോഹനനില്‍ തന്നെ നിര്‍ത്താന്‍ സി പിഎമ്മിന് കഴിഞ്ഞുവെന്നും കെ എം ഷാജി പറഞ്ഞു