മലയാളത്തിന്റെ സലിം കുമാറിന് വിട; സംസ്‌കാരം വൈകിട്ട് പറവൂരില്‍, ഉച്ചവരെ പൊതുദര്‍ശനം

മലയാളസിനിമയുടെ പ്രിയതാരം സലിം കുമാറിന് വിട നല്‍കാന്‍ സാംസ്‌കാരിക കേരളം. വൈകിട്ട് പറവൂരിലെ വീട്ടുവളപ്പിലാണ് സംസ്‌കാരം. രാവിലെ ഒന്‍പത് മണി മുതല്‍ ഒരു മണിവരെയാണ് പറവൂര്‍ ടൗണ്‍ ഹാളില്‍ പൊതുദര്‍ശനം. സംസ്‌കാരചടങ്ങുകളില്‍ മുഖ്യമന്ത്രിയും , മന്ത്രിമാരും പങ്കെടുക്കും. കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ ആയിരുന്നു അന്ത്യം.

ഇന്നലെ രാത്രി 10.43 ആണ് മലയാളത്തിന്റെ പ്രിയനടന്‍ സലിംകുമാറിന്റെ മരണം സംഭവിച്ചത്. മൃതദേഹം രാവിലെ 8 മണിയോടെ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് സലിം കുമാറിന്റെ അന്ത്യം. അവശതകളെ തുടര്‍ന്ന് ഇന്നലെ രാവിലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെത്തിയ അദ്ദേഹത്തെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു.

Read more

അസുഖബാധിതനായിരുന്നെങ്കിലും പൊതുപരിപാടികളില്‍ സലിം കുമാര്‍ പങ്കെടുത്തിരുന്നു. വി.ഡി. സതീശന്‍ മുഖ്യമന്ത്രിയായതിനു പിന്നാലെ പറവൂര്‍ മണ്ഡലത്തില്‍ നടത്തിയ സ്വീകരണയോഗത്തില്‍ പങ്കെടുത്ത് ആശംസകളറിയിച്ചിരുന്നു. ഒരേ സമയം മലയാളിയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു സലിം കുമാര്‍. മിമിക്രിയുടെ ലോകത്തു നിന്നും വെള്ളിത്തിരയിലേക്ക് കടന്ന സലിം കുമാര്‍ വാക്ചാതുരി കൊണ്ടും സവിശേഷമായ ശരീരഭാഷ കൊണ്ടും പ്രേക്ഷകരെ വിസ്മയിപ്പിച്ച നിരവധി കഥാപാത്രങ്ങള്‍ക്കാണ് ജീവന്‍ പകര്‍ന്നത്. ഒരേസമയം മലയാളിയെ പൊട്ടിച്ചിരിപ്പിക്കുകയും കരുത്തുറ്റ സ്വഭാവനടന്‍ എന്ന നിലയില്‍ പ്രേക്ഷകരെ വിസ്മയിപ്പിക്കുകയും ചെയ്ത സമാനതകളില്ലാത്ത അഭിനയപ്രതിഭയായിരുന്നു സലിം കുമാര്‍.