രാഹുല്‍ മാങ്കൂട്ടത്തിസിനെതിരായി എടുത്ത നടപടി ബോധ്യങ്ങളില്‍ നിന്നെടുത്ത തീരുമാനമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മലയാള മനോരമയുടെ കലാസാഹിത്യ സാംസ്‌കാരികോത്സവം ഹോര്‍ത്തൂസിന്റെ വേദിയിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രതികരണം നടത്തിയത്. അറബിക്കടല്‍ ഇരമ്പി വന്നാലും എടുത്ത നിലപാടില്‍ മാറ്റമില്ലെന്നും രാഷ്ട്രീയത്തില്‍ വികാരങ്ങള്‍ക്ക് പ്രസക്തിയില്ലെന്നും വിഡി സതീശന്‍ പറഞ്ഞു.
രാഹുലുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ കൂടുതല്‍ ചോദ്യങ്ങള്‍ക്ക് നോ കമന്റസ് എന്നായിരുന്നു വി ഡി സതീശന്റെ മറുപടി. നേരത്തെ രാഹുലിനെ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതും യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കിയതും വി ഡി സതീശനടക്കം പ്രധാനപ്പെട്ട ചില കോണ്‍ഗ്രസ് നേതാക്കളുടെ ഉറച്ച നിലപാടിനെ തുടര്‍ന്നായിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ യുവതി പരാതി നല്‍കുകയും പൊലീസ് കേസെടുക്കുകയും ചെയ്തതോടെ പരാതി ഉയര്‍ന്ന സമയത്ത് തന്നെ പാര്‍ട്ടി എന്ന നിലയില്‍ കോണ്‍ഗ്രസ് എടുത്ത നടപടി ചൂണ്ടിക്കാട്ടിയാണ് വിഷയത്തെ പാര്‍ട്ടി പ്രതിരോധിക്കുന്നത്.
ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതോടെ പാലക്കാട് എംഎല്‍എ രാഹുല്‍ മങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ജാമ്യാപേക്ഷയുമായി രംഗത്തെത്തി. പൊലീസ് അറസ്റ്റിന് നീക്കം നടത്തുമ്പോള്‍ ഒളിവിലാണ് എംഎല്‍എ. തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെക്ഷന്‍സ് കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കും. യുവതിയുമായി ദീര്‍ഘകാലമായി സൗഹൃദ ബന്ധമുണ്ടെന്ന് രാഹുല്‍ ഹര്‍ജിയില്‍ പറയുന്നു. എന്നാല്‍ പീഡനാരോപണം രാഹുല്‍ നിഷേധിക്കുകയാണ്. ബലാത്സംഗം ചെയ്യുകയോ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുകയോ ചെയ്തിട്ടില്ല എന്ന് ഹര്‍ജിയില്‍ പറയുന്നു. യുവതിയുടെ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും അത് നേരത്തെ പറഞ്ഞിട്ടുള്ളതാണെന്നും ഹര്‍ജിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പറയുന്നു. കൂടാതെ പൊലീസിന്റെ അതിവേഗ നീക്കത്തിന് പിന്നില്‍ രാഷ്ട്രീയ നീക്കമുണ്ടെന്നും രാഹുലിന്റെ ഹര്‍ജിയിലുണ്ട്.
Read more
തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുളള പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്താനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. പ്രത്യേക തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ തോംസണ്‍ ജോസ് അന്വേഷണത്തിന് നേതൃത്വം നല്‍കും. ഡിസിപിയും ഒരു അസിസ്റ്റന്റ് കമ്മീഷണറും ഉള്‍പ്പെടുന്നതാകും സംഘം. തിരുവനന്തപുരം റൂറല്‍ മേഖലയിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ പരിധിയിലുള്ള നേമം സ്റ്റേഷന്‍ പരിധിയിലാണ് കുറ്റകൃത്യം നടന്നത് എന്നുള്ളത് കൊണ്ടാണ് നേമം സ്റ്റേഷനിലേക്ക് എഫ്‌ഐആര്‍ കൈമാറിയിരിക്കുന്നത്. നേമം സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരിക്കുന്നത്.







