തൃശ്ശൂരിൽ ആന ഇടഞ്ഞു, വാഹനങ്ങളും വീടുകളുടെ ഗേറ്റുകളും തകർത്തു; പട്ടിയെ കണ്ട് പേടിച്ചോടിയതെന്ന് പാപ്പാൻ

തൃശ്ശൂരിൽ ടൗൺ ഹാൾ പരിസരത്ത് ആന ഇടഞ്ഞു. ശിവലക്ഷ്‌മി അയ്യപ്പൻ എന്ന ആനയാണ് ഇടഞ്ഞത്. പട്ടിയെ കണ്ട് ഭയപ്പെട്ട് ഓടുകയായിരുന്നു എന്നാണ് പാപ്പാൻ പറയുന്നത്. സമീപത്ത് ഉണ്ടായിരുന്ന കാറും ഓട്ടോറിക്ഷയും  വീടുകളുടെ ഗേറ്റുകളും ആന തകർത്തു. ചെമ്പൂക്കാവ് മേഖലയിലേക്ക് ആന ഓടി. കൊല്ലത്ത് നിന്നെത്തിച്ച ആനയാണ് ഇടഞ്ഞത്.

ചെമ്പുക്കാവ് മ്യൂസിയം ഭാഗത്തുനിന്ന് ഇടഞ്ഞോടിയ ജനവാസമേഖലയിലൂടെ ഏതാണ്ട് രണ്ടുകിലോമീറ്ററിലേറെ വഴിയിലുള്ളതെല്ലാം തകർത്ത് മുന്നോട്ടോടി. ഓഫീസ് സമയമായതിനാൽ റോഡിൽ നിറയെ വാഹനങ്ങളായിരുന്നു. വാഹനങ്ങൾ വഴിയിൽ നിർത്തി യാത്രക്കാർ ഇറങ്ങിയോടുകയായിരുന്നു.

Read more