എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്ക്ക് മര്‍ദ്ദനമേറ്റ സംഭവം; 30 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയെയും സംഘത്തെയും മര്‍ദ്ദിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന 30 പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം നവകേരള സദസിനെതിരായ പ്രതിഷേധത്തിനിടെ മര്‍ദ്ദനമേറ്റ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ആശുപത്രിയിലെത്തിച്ചപ്പോഴായിരുന്നു സംഭവം നടന്നത്.

ആശുപത്രിയ്ക്ക് മുന്നിലാണ് ഒരു കൂട്ടം ആളുകള്‍ എംഎല്‍എയെയും ഡ്രൈവറെയും മര്‍ദ്ദിച്ചത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചത് തടയാന്‍ ശ്രമിച്ചപ്പോഴാണ് തനിക്ക് നേരെ ആക്രമണമുണ്ടായതെന്ന് എംഎല്‍എ പറയുന്നു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് മര്‍ദ്ദിച്ചതെന്നാണ് കോണ്‍ഗ്രസ് ആരോപണം. മര്‍ദ്ദനത്തെ തുടര്‍ന്ന് എംഎല്‍എയെയും ഡ്രൈവറെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Read more

അതേസമയം, പെരുമ്പാവൂരിലും കോതമംഗലത്തും മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി യൂത്ത് കോണ്‍ഗ്രസ് കെഎസ്‌യു പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചിരുന്നു. ഇവരെ പൊലീസ് നോക്കിനില്‍ക്കേ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചിരുന്നു. കോതമംഗലം ഇരുമലപ്പടി കനാല്‍ ജംഗ്ഷനിലും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു. പെരുമ്പാവൂര്‍ ഓടക്കാലിയിയില്‍ നവകേരള ബസിന് നേര്‍ക്ക് കെഎസ്യു പ്രവര്‍ത്തകര്‍ ഷൂ ഏറിഞ്ഞു.