ഇന്ത്യാക്കാരെ വിദേശത്ത് എത്തിച്ച് അവയവക്കച്ചവടം; അന്താരാഷ്ട്ര കച്ചവട റാക്കറ്റിന്റെ മുഖ്യ ഏജന്റ് കേരളത്തില്‍ പിടിയില്‍

ഇന്ത്യയില്‍ നിന്നും ആളുകളെ വിദേശത്ത് എത്തിച്ച് അവയവക്കച്ചവടം നടത്തിയിരുന്ന മുഖ്യഏജന്റ് പിടിയില്‍. തൃശൂര്‍ വലപ്പാട് സ്വദേശി സബിത്ത് നാസര്‍ ആണ് കൊച്ചിയില്‍ പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നെടുമ്പാശേരിയില്‍ നിന്നാണ് ഇയാളെ പിടികൂടുന്നത്. ഇയാളുടെ ഫോണില്‍ നിന്നും അവയവക്കച്ചവടത്തിന്റെ വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.

Read more

അന്താരാഷ്ട്ര കച്ചവട റാക്കറ്റിന്റെ ഒരു ഏജന്റാണ് സബിത്ത് എന്നും പൊലീസ് സൂചിപ്പിക്കുന്നു. ഇറാനിലെ ആശുപത്രിയിലാണ് അവയവ ശസ്ത്രക്രിയ നടത്തിയിരുന്നതെന്നാണ് കണ്ടെത്തല്‍. ആദ്യം കുവൈറ്റിലെത്തിക്കുകയും അവിടെ നിന്നും ഇറാനിലെത്തിച്ച് അവിടെ ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തി വരികയായിരുന്നു എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. നെടുമ്പാശേരി പൊലീസ് സ്‌റ്റേഷനില്‍ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇയാളെ ചോദ്യം ചെയ്യുന്നതിനായി രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.