കൊച്ചിയിലെ ഫ്‌ളാറ്റില്‍ നിന്ന് ലഹരിമരുന്നുകള്‍ പിടിച്ചെടുത്തു; മൂന്നുപേര്‍ പിടിയില്‍

 

കൊച്ചിയിൽ വീണ്ടും ലഹരിമരുന്ന് വേട്ട. എം.ജി. റോഡിലെ ഫ്‌ളാറ്റില്‍ നിന്ന് ലഹരിമരുന്നുകളുമായി മൂന്ന് പേരെ പോലീസ് പിടികൂടി. സമീര്‍, അജ്മല്‍, ആര്യ എന്നിവരാണ് പിടിയിലായതെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്തു.

kochi drugs

പിടിയിലായവരുടെ ഫ്‌ളാറ്റില്‍നിന്ന് 35 ഗ്രാം എം.ഡി.എം.എ, ഹാഷിഷ് ഓയില്‍, കഞ്ചാവ് എന്നിവ പൊലീസ് പിടിച്ചെടുത്തു. കൊച്ചി സിറ്റി പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് ഫ്‌ളാറ്റില്‍ പരിശോധന നടത്തിയത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണ്.