ഐപിഎസ് തലപ്പത്ത് വീണ്ടും അഴിച്ച്പണി. ഉത്തരമേഖല ഐജി ആയി പുട്ട വിമലാദിത്യയെ നിയമിച്ചു. ഓപ്പറേഷന്‍ തൂഫാന്‍ നോഡല്‍ ഓഫീസര്‍ കൂടിയാണ് വിമലാദിത്യ. എസ് സതീഷ്ബിനോ ആണ് ആഭ്യന്തര സുരക്ഷാ വിഭാഗം ഐജി. കെ കാര്‍ത്തികിനെ കണ്ണൂര്‍ റേഞ്ച് ഡിഐജി ആയും ടി നാരായണനെ തൃശൂര്‍ റേഞ്ച് ഡിഐജി ആയും നിയമിച്ചു.
യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് പിന്നാലെയാണ് ഉദ്യോഗസ്ഥരെ മാറ്റി ഉത്തരവിറക്കിയത്. ലഹരി മാഫിയയുടെ വേരറുക്കാൻ കേരള പോലീസ്, എക്സൈസ്, വിദ്യാഭ്യാസം, ആരോഗ്യം എന്നീ വകുപ്പുകൾ ചേർന്ന് സംയുക്തമായി നടപ്പിലാക്കുന്ന ഓപ്പറേഷൻ തൂഫാൻ നോഡൽ ഓഫീസർ കൂടിയായ പുട്ട വിമലാദിത്യയെ ഉത്തരമേഖല ഐജിയായി നിയമിച്ചത്.
Read more
കഴിഞ്ഞ ദിവസം കാര്‍ത്തിക്കിനെ തൃശൂര്‍ റേഞ്ച് ഡിഐജിയായി നിയമിച്ചിരുന്നു. കണ്ണൂര്‍ റേഞ്ച് ഡിഐജിയായി പോകാന്‍ നാരായണന്‍ അസൗകര്യം അറിയിച്ചിരുന്നു. കാര്‍ത്തിക്കും നാരായണനും അസൗകര്യം അറിയിച്ചത് പരിഗണിച്ചായിരുന്നു സര്‍ക്കാര്‍ തീരുമാനം. മോഹനചന്ദ്രന്‍ നായരെ മലപ്പുറം ക്രൈം ബ്രാഞ്ച് എസ്പിയായും നിയമിച്ചു. അരുണ്‍ കെ പവിത്രനെ കൊച്ചി ഡിസിപിയായി നിയമിച്ചു. ജുവനപടി മഹേഷാണ് ദക്ഷിണമേഖലാ വിജിലന്‍സ് എസ്പി. ഷഹന്‍ഷാ കെഎസിനെ തിരുവനന്തപുരം ഡിസിപിയായും നിയമിച്ചു.







