കാർഷിക സർവ്വകലാശാല പ്ലാനിങ് ഡയറക്ട‍ര്‍ ഡോ. അനി എസ് ദാസ് ദൂരദ‍ര്‍ശനിലെ തത്സമയ പരിപാടിക്കിടെ കുഴഞ്ഞുവീണുമരിച്ചു

പ്രമുഖ കാർഷിക മേഖല വിദഗ്ധൻ ഡോ. അനി എസ് ദാസ് (59) ദൂരദര്‍ശനിലെ തത്സമയ പരിപാടിക്കിടെ കുഴഞ്ഞുവീണുമരിച്ചു.കാർഷിക സർവ്വകലാശാല പ്ലാനിങ് ഡയറക്ടറായി സേവനമനുഷ്ടിച്ച് വരികയായിരുന്നു. ദൂരദർശനിൽ ഒരു പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ കുഴഞ്ഞു വീണാണ് മരിച്ചത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കായില്ല.

കേരള ഫീഡ്സ് എംഡി, കേരള ലൈവ് സ്റ്റോക്ക്സ് ഡെവലപ്മെന്റ് കോർപറേഷൻ എംഡി എന്നീ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. കൃഷിവകുപ്പിൻറെ കിസാൻ കൃഷിദീപം കാർഷിക പരിപാടിയുടെയും അമരക്കാനായിരുന്നു. കൊട്ടാരക്കര സ്വദേശിയാണ്. മൃതദേഹം മെഡിക്കൽ കോളേജ് മോ‍ര്‍ച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.