ധീരജിന്റെ കൊലപാതകം 'ക‍ര്‍മ'; ട്വീറ്റ് പിൻവലിക്കില്ലെന്ന് ഷമ മുഹമ്മദ്

ഇടുക്കി ഗവണ്മെന്റ് എൻജിനീയറിംഗ് കോളജ് വിദ്യാ‍ര്‍ത്ഥിയും എസ്.എഫ്.ഐ പ്രവര്‍ത്തകനുമായ ധീരജ് കൊല്ലപ്പെട്ട സംഭവത്തിൽ ഇട്ട ട്വീറ്റ് പിൻവലിക്കില്ലെന്ന് എഐസിസി മാധ്യമ വക്താവ് ഷമ മുഹമ്മദ്. ധീരജിന്റെ കൊലപാതക വാ‍ര്‍ത്ത ‍കർമ എന്ന അടിക്കുറിപ്പോടെ ഷമ മുഹമ്മദ് ട്വിറ്ററിൽ ഷെയർ ചെയ്തിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് ഷമ തന്റെ നിലപാട് വ്യക്തമാക്കിയത്.

ധീരജിന്റെ കൊലപാതകത്തിൽ തനിക്ക് ദുഃഖമുണ്ടെന്നും എന്നാൽ താൻ പ്രതികരിച്ചത് അക്രമരാഷ്ട്രീയത്തോടായിരുന്നു എന്നും ഷമ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ഇത്തരം അക്രമസംഭവങ്ങൾ മുഖ്യമന്ത്രി പിണറായി വിജയന് നിയന്ത്രിക്കാനാവാത്തതിലുള്ള അതൃപ്തിയാണ് പ്രകടിപ്പിച്ചതെന്നും ഷമ കൂട്ടിച്ചേർത്തു.