മൂന്നാറില്‍ ദേവികുളം എം.എല്‍.എയ്ക്ക് പൊലീസ് മര്‍ദ്ദനം; സമരക്കാരും പൊലീസും തമ്മില്‍ സംഘര്‍ഷം

ദേശീയ പണിമുടക്കിനിടെ ദേവികുളം എംഎല്‍എയ്ക്ക് പൊലീസ് മര്‍ദ്ദനം. ദേവികുളം എംഎല്‍എ എ രാജയെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സമരാനുകൂലികള്‍ വാഹനം തടഞ്ഞതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. മൂന്നാറില്‍ സമരാനുകൂലികളും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി.

സമരവേദിയില്‍ എംഎല്‍എ പ്രസംഗിക്കുന്നതിനിടെ എത്തിയ വാഹനം സമരക്കാര്‍ തടയുകയായിരുന്നു. എന്നാല്‍ തടയുന്നതിനിടെ പൊലീസ് ഇടപെട്ടതോടെ എംഎല്‍എ നേരിട്ട് വേദിയില്‍ നിന്ന് ഇറങ്ങിവരികയായിരുന്നു. പ്രവര്‍ത്തകരും പൊലീസും തമ്മില്‍ വാക്കേറ്റമുണ്ടായി. എന്നാല്‍ പിന്നീടുണ്ടായ ഉന്തിലും തള്ളിലും എംഎല്‍എ താഴെ വീഴുകയായിരുന്നു. പരിക്കു പറ്റിയ എംഎല്‍എ ആശുപത്രിയില്‍ ചികിത്സതേടി.

പൊതുപണിമുടക്കിന്റെ ആദ്യ ദിനം ഇടുക്കിയില്‍ ശാന്തമായിരുന്നു. മൂന്നാര്‍ അടക്കമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ആളുകളുടെ എണ്ണം കുറവാിരുന്നു. മൂന്നാര്‍ മേഖലയിലെ കടകമ്പോളങ്ങളും അടഞ്ഞു കിടക്കുകയാണ്.