പത്തനംതിട്ടയിലെ മധ്യവയസ്‌കന്റെ മരണം: സി.പി.എം നേതാക്കളെ പ്രതിക്കൂട്ടിലാക്കി ആത്മഹത്യാക്കുറിപ്പ്

പത്തനംതിട്ട പെരുനാട് മധ്യവസ്‌കനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മടുത്തുമൂഴി സ്വദേശി ബാബു മേലേതില്‍ ആണ് മരിച്ചത്. വീടിനോട് ചേര്‍ന്നുള്ള പറമ്പിലെ റബ്ബര്‍ മരത്തിലാണ് ഇദ്ദേഹത്തെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

ബാബു എഴുതിയത് എന്ന് കരുതുന്ന ഡയറിയില്‍ ആത്മഹത്യയ്ക്ക് ഉത്തരവാദി സിപിഎം നേതാക്കളാണ് എന്ന് ആരോപിക്കുന്നു. സിപിഎം നേതാവും പെരുനാട് പഞ്ചായത്ത് പ്രസിഡന്റുമായ പി.എസ് മോഹനന്‍, സിപിഎം ലോക്കല്‍ സെക്രട്ടറി റോബിന്‍ എന്നിവര്‍ മാനസികമായി പീഡിപ്പിച്ചെന്ന് ആത്മഹത്യാ കുറിപ്പിലുണ്ട്.

പഞ്ചായത്ത് പ്രസിഡന്റും ലോക്കല്‍ സെക്രട്ടറിയും മാനസികമായി പീഡിപ്പിക്കുന്നുവെന്നും ഇത് താങ്ങാനാവാതെയാണ് കടുംകൈയെന്നും കുറിപ്പിലുണ്ട്. ബാബുവിന്റെ വീടിനോട് ചേര്‍ന്ന പഞ്ചായത്ത് വെയിറ്റിംഗ് ഷെഡിന്റെ നിര്‍മാണത്തെ ചൊല്ലി മുന്‍പ് തര്‍ക്കമുണ്ടായിരുന്നു.

Read more

ബാബു സിപിഎം അനുഭാവിയാണെന്ന് നാട്ടുകാര്‍ പറയുന്നു. ആത്മഹത്യാ കുറിപ്പിലെ കൈയക്ഷരം ബാബുവിന്റേതാണോ എന്ന് പരിശോധിക്കണം എന്ന് പൊലീസ് പറഞ്ഞു.