'പ്രിയപ്പെട്ട സഹോദരി തളരരുത്...കേരളം നിനക്കൊപ്പം...'; രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതിയിൽ അതിജീവിതയെ പിന്തുണച്ച് ആരോഗ്യമന്ത്രി

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പരാതിയിൽ അതിജീവിതയെ പിന്തുണച്ച് ആരോഗ്യമന്ത്രി വീണ ജോർജ്. ‘പ്രിയപ്പെട്ട സഹോദരി തളരരുത്…കേരളം നിനക്കൊപ്പം…’ എന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. ലൈംഗികമായി പീഡിപ്പിച്ചുവെന്നാരോപിച്ചാണ് ഇന്ന് ഉച്ചയോടുകൂടി നേരിട്ടെത്തി മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയത്. ഏറെനാളത്തെ ആരോപണങ്ങൾക്ക് ശേഷമാണ് പരാതിയുമായി അതിജീവിത രംഗത്തെത്തിയിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റ്

പ്രിയപ്പെട്ട സഹോദരി
തളരരുത്…
കേരളം നിനക്കൊപ്പം…

ശബ്ദസന്ദേശങ്ങൾ അടക്കം പുറത്ത് വന്നിട്ടും പരാതി നൽകിയിരുന്നില്ല. തിരഞ്ഞെടുപ്പ് പ്രചാരങ്ങൾ അടക്കം സജീവ സാഹചര്യത്തിലാണ് പരാതി എന്നതും ശ്രദ്ധേയമാണ്. ഇത്രയും കാലം Who cares എന്ന ചോദ്യമുയർത്തിയാണ് രാഹുൽ മാങ്കൂട്ടത്തിൽ ആരോപണങ്ങളെ നേരിട്ടത്. എന്നാൽ ഇപ്പോൾ രാഹുലിന് കുറുക്ക് മുറുകിയിരിക്കുകയാണ്. തെളിവുകളുള്‍പ്പെടെയാണ് യുവതി പരാതി കൈമാറിയത്. പരാതി ക്രൈംബ്രാഞ്ചിന് കൈമാറും. വാട്ട്സപ്പ് ചാറ്റുകൾ, ഓഡിയോ സംഭാഷണം അടക്കം കൈമാറിയതാണ് വിവരം പുറത്തുവരുന്നത്.

പരാതി മുഖ്യമന്ത്രിക്ക് കൈമാറുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു . ലൈംഗിക ആരോപണത്തിൽ രാഹുൽ മാങ്കൂട്ടത്തിനെതിരെ കൂടുതൽ ഓഡിയോ സന്ദേശം പുറത്തുവന്നിരുന്നു. കുറേകാലമായി യുവതി മാനസികമായി സമ്മർദത്തിലായിരുന്നു. അധിക്ഷേപവും അക്രമങ്ങളും തുടരുന്ന സാഹചര്യത്തിലാണ് പരാതി നൽകാൻ ഒരുങ്ങിയത്. ഇതുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളും മുഖ്യമന്ത്രിക്ക് നൽകിയെന്നാണ് സൂചന.

Read more