വിവാഹച്ചടങ്ങിൽ ഭാര്യക്കൊപ്പം നൃത്തം ചെയ്തു; സഹോദരങ്ങളെ വെട്ടിക്കൊലപ്പെടുത്തി യുവാവ്

വിവാഹച്ചടങ്ങിൽ ഭാര്യക്കൊപ്പം നൃത്തം ചെയ്ത സഹോദരങ്ങളെ കൊലപ്പെടുത്തി യുവാവ്. ഗുരുതരമായി പരിക്കേറ്റ ഭാര്യാസഹോദരനും മൂത്ത സഹോദരനും ആശുപത്രിയിൽ ചികിത്സയിലാണ്. ഛത്തീസ്ഗഡിലെ കബീർധാം ജില്ലയിൽ ഒരു വിവാഹ ചടങ്ങിനിടെയാണ് ദാരുണ സംഭവം അരങ്ങേറിയത്.

വിവാഹ ചടങ്ങിനിടെ ഭാര്യ കുടുംബാംഗങ്ങളോടൊപ്പം നൃത്തം ചെയ്യുന്നത് കണ്ട യുവാവ് പെട്ടെന്ന് പ്രകോപിതനാവുകയായിരുന്നു. മൂർച്ചയേറിയ ആയുധം  ഉപയോഗിച്ച്  ഭാര്യയെ ആക്രമിക്കാനാണ് ഇയാൾ ആദ്യം ശ്രമിച്ചത്. ഭാര്യയെ ആക്രമിക്കുന്നത്  തടയാൻ ശ്രമിച്ച ഭാര്യയുടെ സഹോദരൻമാരെ വെട്ടി കൊലപ്പെടുത്തി.

ബംഗൗപ സ്വദേശിയായ തിൻഹ ബോഗ എന്നയാളാണ് പ്രതി. ഇയാളെ ഉടൻ തന്നെ പോലീസ് പിടികൂടി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് എസ്പി ഡോ.ലാലുമന്ദ് സിംഗ് കൂട്ടിച്ചേർത്തു.