ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് സിപിഐഎം ലോക്കല്‍ സെക്രട്ടറി. ആര്‍എസ്എസിന്റെ സേവന വിഭാഗമായ സേവാഭാരതിയുടെ പാനൂര്‍ ഓഫിസ് ഉദ്ഘാടനത്തിന്റെ ഭാഗമായി പാനൂര്‍ യുപി സ്കൂളില്‍ നടന്ന പരിപാടിയില്‍ സിപിഐഎം പാനൂര്‍ ലോക്കല്‍ സെക്രട്ടറി കെ.കെ.പ്രേമനാണ് പങ്കെടുത്തത്. സിപിഐഎമ്മും ബിജെപിയും തമ്മില്‍ മേഖലയില്‍ അസ്വസ്ഥത നിലനില്‍ക്കുന്നതിനിടെയാണ് ഈ സംഭവം.
പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു നേരെ നടന്ന അക്രമങ്ങള്‍ക്ക് പിന്നില്‍ ആര്‍എസ്എസ് ആണെന്ന അരോപണം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ലോക്കല്‍ സെക്ക്രട്ടറിയുടെ ഈ നടപടി ഏറെ ചര്‍ച്ചയായിട്ടുണ്ട്. എന്നാല്‍ ആര്‍എസ്എസ് പരിപാടിയില്‍ സിപിഐഎം നേതാവ് പങ്കെടുത്തത് സമാധാനം ആഗ്രഹിക്കുന്നവര്‍ക്ക് ആശ്വാസം നല്കുന്ന കാര്യമാണെന്നാണ് നാട്ടുകാരുടെ പക്ഷം.
Read more
മുമ്പ് പാനൂര്‍ പഞ്ചായത്ത് കോണ്‍ഗ്രസ് പ്രസിഡന്റിനെതിരെ അവിശ്വാസ പ്രമേയം വന്നപ്പോള്‍ യുഡിഎഫിനെ പരാജയപ്പെടുത്താന്‍ സിപിഐഎമ്മും ബിജെപിയും ഒത്തുചേര്‍ന്നു പ്രവര്‍ത്തിച്ച സംഭവത്തില്‍ അന്നു പഞ്ചായത്ത് അംഗവും ലോക്കല്‍ സെക്രട്ടറിയുമായിരുന്ന കെ.കെ.പ്രേമനെതിരെ പാര്‍ട്ടി നടപടിയെടുത്തിരുന്നു.