പാര്‍ട്ടി വാട്‌സാപ്പ് ഗ്രൂപ്പില്‍ അശ്ലീല സന്ദേശം: പാക്കം ലോക്കല്‍ സെക്രട്ടറി രാഘവന്‍ വെളുത്തോളിയെ സി.പി.എം പുറത്താക്കി

കാസര്‍ഗോഡ് പാര്‍ട്ടി വാട്‌സാപ്പ് ഗ്രൂപ്പില്‍ അശ്ലീല സന്ദേശമയച്ച സംഭവത്തില്‍ സിപിഎം നേതാവിനെതിരെ പാര്‍ട്ടിയുടെ നടപടി. പാക്കം ലോക്കല്‍ സെക്രട്ടറി രാഘവന്‍ വെളുത്തോളിയെ സിപിഐഎം പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കി. ഉദുമ ഏര്യാ കമ്മിറ്റിയുടേതാണ് തീരുമാനം.

സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ അംഗങ്ങളായ വാട്‌സാപ്പ് ഗ്രൂപ്പിലെക്കാണ് രാഘവന്‍ അശ്ലീല സന്ദേശം അയച്ചത്. വിഷയം പാര്‍ട്ടിയെ വലിയതരത്തില്‍ പ്രതിരോധത്തിലാക്കിയിരുന്നു. സംഭവം പുറത്തുവന്നതോടെ ഏര്യാ കമ്മിറ്റിയുടെ സെന്‍ട്രല്‍ കമ്മിറ്റി യോഗം ചേര്‍ന്നിരുന്നു.

Read more

കര്‍ശനമായ നടപടി രാഘവനെതിരേ വേണമെന്നാണ് മീറ്റിംഗില്‍ ഉന്നയിച്ച പ്രധാനകാര്യം. ഇതു സംബന്ധിച്ചുള്ള ചര്‍ച്ചയെ തുടര്‍ന്നാണ് രാഘവനെ പ്രാഥമിക അംഗത്വത്തില്‍നിന്ന് പുറത്താക്കാന്‍ തീരുമാനമായത്.