പാലക്കാട് ബ്രൂവറി സ്ഥാപിക്കുന്നതില്‍ വിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കുടിവെള്ളം മുടക്കിയുള്ള വികസനം ഇടതുപക്ഷ വികസനമായി ജനം കണക്കാക്കില്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു. സിപിഐ വികസനം മുടക്കികളല്ല. പക്ഷേ ഏത് വികസനം വരുമ്പോഴും കുടിവെള്ളത്തെ മറക്കാന്‍ പാടില്ലെന്നും ബിനോയ് വിശ്വം ഓര്‍മ്മിപ്പിച്ചു.
തൊഴിലാളികളും കൃഷിക്കാരും പാവപ്പെട്ടവരുമാണ് ഏറ്റവും പ്രധാനം. കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ രാജ്യത്തിന് മാതൃകയാവണം. വലതുപക്ഷ നയങ്ങളെ ചോദ്യം ചെയ്യുന്നതും വലതുപക്ഷ വികസന മാതൃകകളെ അംഗീകരിക്കാത്തതും ആകണമെന്നും ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു.
Read more
അതേസമയം സിപിഐയുടെ 25-ാം പാര്‍ട്ടി കോണ്‍ഗ്രസ് സെപ്റ്റംബറില്‍ ഛണ്ഡീഗഡില്‍ നടക്കും. അതിന്റെ മുന്നോടിയായ സംസ്ഥാന സമ്മേളനം സെപ്റ്റംബര്‍ എട്ട് മുതല്‍ 12 വരെ ആലപ്പുഴയില്‍ നടക്കുമെന്നും ബിനോയ് വിശ്വം അറിയിച്ചു.