സ്വർണക്കടത്ത് കേസ്; ശിവശങ്കറിന് എതിരെ തെളിവുണ്ടെന്ന് കസ്റ്റംസ്, അറസ്റ്റ് ചെയ്യാൻ കോടതിയുടെ അനുമതി

സ്വർണ കള്ളക്കടത്ത് കേസിൽ എം ശിവശങ്കറിനെ അറസ്റ്റ് ചെയ്യാൻ കസ്റ്റംസിന് കോടതി അനുമതി നൽകി. എറണാകുളം സെഷൻസ് കോടതിയാണ് അറസ്റ്റിന് അനുമതി നൽകിയത്.

ശിവശങ്കറിന്റെ പങ്കിന് തെളിവ് കിട്ടിയെന്ന് കസ്റ്റംസ് കോടതിയിൽ വ്യക്തമാക്കി. കോൺസുൽ ജനറലും അറ്റാഷെയും നിയമവിരുദ്ധമായാണ് ഡോളർ സംഘടിപ്പിച്ചതെന്ന് സ്വപ്‍ന മൊഴി നൽകിയിട്ടുണ്ടെന്നും കസ്റ്റംസ് പറഞ്ഞു.

യു.എ.ഇ കോൺസുൽ ജനറലും അറ്റാഷെയും വിദേശത്തേക്ക് ഡോളർ കടത്തിയെന്ന് കസ്റ്റംസ് കോടതിയിൽ പറഞ്ഞു. നിരവധി തവണ ഇരുവരും വിദേശത്തേക്ക് ഡോളർ കടത്തിയെന്നാണ് കസ്റ്റംസ് ചൂണ്ടിക്കാട്ടിയത്.

അതേസമയം സ്വർണക്കടത്ത് കേസിൽ ജയിലിൽ കഴിയുന്ന സ്വപ്ന സുരേഷിൻറെ ശബ്ദരേഖ ചോർന്ന സംഭവത്തിൽ ക്രൈംബ്രാഞ്ച് പ്രത്യേക സംഘം ഇന്ന് അന്വേഷണം തുടങ്ങും.