നിരോധനത്തിന്റെ പേരിൽ ഉള്ള തർക്കങ്ങൾ അണികൾക്ക് ഇടയിൽ ആശങ്കാകുഴപ്പം ഉണ്ടാക്കുന്നു, ഒന്നിച്ച് നിൽക്കണമെന്ന് പാണക്കാട് സാദിഖലി തങ്ങൾ

പോപ്പുലര്‍ ഫ്രണ്ട് നിരോധന വിഷയത്തില്‍ ഭിന്നത പരസ്യമാക്കിയ നേതാക്കള്‍ക്ക് താക്കീതുമായി മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. പാർട്ടിയിൽ ഉള്ള അണികൾ ഏറ്റുമുട്ടുന്നത് ഒഴിവാക്കണം എന്നും ഇത്തരം സാഹചര്യം വന്നാൽ എല്ലാവരും ഒറ്റകെട്ടായി വേണം നേരിടാൻ എന്നും തങ്ങൾ അംഗങ്ങളെ ഓർമിപ്പിച്ചു.

പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തെ സ്വാഗതം ചെയ്ത നിലപാട് പിന്നീട് എം.കെ.മുനീര്‍ തിരുത്തിയെന്ന സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാമിന്‍റെ പരാമര്‍ശത്തില്‍ തുടങ്ങിയതാണ് ലീഗ് അണികള്‍ക്കിടയിലെ പോര്. മുനീർ ഇരിക്കുന്ന വേദിയിൽ തന്നെ ആയിരുന്നു സലാമിന്റെ പരാമർശം എന്നതാണ് ശ്രദ്ധിക്കേണ്ടത്.

അംഗങ്ങൾ തമ്മിലുള്ള വാക്കുതർക്കങ്ങളും പോർവിളികളും വലിയ പ്രശ്നങ്ങളിലേക്ക് നയിക്കുമെന്നും അണികൾക്ക് ഇടയിൽ ആശങ്ക കുഴപ്പം സൃഷ്ടിക്കുമെന്നും മനസിലാക്കിയ തങ്ങൾ തുടക്കത്തിൽ തന്നെ കർശന നിലപാടുമായി എത്തുക ആയിരുന്നു.