കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾക്ക് ആലോചന; ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവദിച്ചേക്കും

സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകാൻ ആലോചന. നാളെ വൈകിട്ട് മൂന്ന് മണിക്ക് ചേരുന്ന കോവിഡ് അവലോകന യോഗത്തിൽ കൂടുതൽ ഇളവുകൾ നൽകുന്ന കാര്യത്തിൽ തീരുമാനമുണ്ടാകും.

ഹോട്ടലിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവദിച്ചേക്കുമെന്നാണ് സൂചന. സർക്കാർ ഓഫീസുകൾ ശനിയാഴ്ച തുറന്ന് പ്രവർത്തിക്കാനും തീരുമാനമുണ്ട്. സർക്കാർ ജീവനക്കാർക്ക് കാർഡ് വഴി പഞ്ചിങ് നിർബന്ധമാക്കും. കോവിഡ് വ്യാപനം കണക്കിൽ എടുത്തായിരുന്നു പഞ്ചിങ് ഒഴിവാക്കിയത്.

സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയുന്നതായാണ് ആരോ​ഗ്യ വകുപ്പിന്റെ വിലയിരുത്തൽ. കോവിഡിനൊപ്പം ജീവിക്കുക എന്ന നേരത്തെയുള്ള നിലപാടിന് അനുസരിച്ചാണ് കൂടുതൽ ഇളവുകൾ ആലോചിക്കുന്നത്.