ഒമ്പത് വയസ്സുകാരിയെ പീഡിപ്പിച്ചുവെന്ന് പരാതി: കണ്ണൂരില്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

ഒമ്പത് വയസ്സുകാരിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ കണ്ണൂരില്‍ കോണ്‍ഗ്രസ് നേതാവിനെ അറസ്റ്റ് ചെയ്തു. കോണ്‍ഗ്രസ് സേവാദള്‍ സംസ്ഥാന വൈസ് ചെയര്‍മാന്‍ കണ്ണൂര്‍ തിലാന്നൂര്‍ സ്വദേശി പി.പി.ബാബു (58) വിനെയാണ് ചക്കരക്കല്ല് പൊലീസ് അറസ്റ്റ് ചെയ്തത്. പോക്സോ വകുപ്പ് പ്രകാരമാണ് അറസ്റ്റ്.

കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് അധ്യാപിക വിവരം ആരാഞ്ഞപ്പോഴാണ് പീഡനവിവരം പറഞ്ഞത്. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. ചൈല്‍ഡ് ലൈന്‍കാരാണ് പൊലീസില്‍ പരാതി നല്‍കിയത്. ബാബുവിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയതായി ഡി.സി.സി. പ്രസിഡന്റ് സതീശന്‍ പാച്ചേനി അറിയിച്ചു