പുത്തൻ കുരിശ് പള്ളിയിൽ സംഘർഷാവസ്ഥ; ഓർത്തഡോക്‌സ് വിഭാഗം പള്ളിയിലെത്തി പ്രാർത്ഥിക്കുന്നു

പുത്തൻ കുരിശ് പള്ളിയിൽ സംഘർഷാവസ്ഥ. യാക്കോബായ വിഭാഗത്തിന്റെ അധീനതയിലായിരുന്ന സെന്റ് പീറ്റേഴ്‌സ് പള്ളിയിൽ സുപ്രീം കോടതിയുടെ വിധിയുടെ പശ്ചാത്തലത്തിൽ ഓർത്തഡോക്‌സ് വിഭാഗം പള്ളിയിലെത്തിയതോടെയാണ് സംഘർഷാവസ്ഥ ഉടലെടുത്തത്. ആർഡിഒയുടെ നേതൃത്വത്തിൽ വലിയ പൊലീസ് സന്നാഹത്തെ പള്ളിയിൽ വിന്യസിച്ചിട്ടുണ്ട്.

ഓർത്തഡോക്‌സ് വിഭാഗം പള്ളിയിലെത്തിയതോടെ യാക്കോബായ വിഭാഗം മുദ്രാവാക്യം വിളിക്കുകയും പ്രതിഷേധം അറിയിക്കുകയും ചെയ്തുവെങ്കിലും പിന്നീട് ഇവർ പിൻവാങ്ങുകയായിരുന്നു.

രാവിലെ ഓർത്തഡോക്‌സ് വൈദികൻ്റെ നേതൃത്വത്തിലുള്ള വിശ്വാസസംഘം എത്തിയാണ് പള്ളിയിൽ പ്രവേശിച്ചത്. വൈദികൻ്റെ നേതൃത്വത്തിൽ പള്ളിയിൽ പ്രാർത്ഥന നടത്തി. പുത്തൻകുരിശ് സെൻ്റ് പീറ്റേഴ്സ് ആൻ്റ് സെൻ്റ് പോൾസ് പള്ളിയിൽ യാക്കോബായ വിഭാഗത്തിന് 650- ഓളം ഇടവകാംഗങ്ങളുണ്ട്. സുപ്രീം കോടതി വിധിയെ മാനിക്കുന്നുവെന്ന് യാക്കോബായ വിഭാഗം വ്യക്തമാക്കി. വലിയ ഒരു പ്രശ്നം സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും യാക്കോബായ വിഭാഗം അറിയിച്ചു.

Read more

.