സിഎന്‍ മോഹനന്‍ വീണ്ടും എറണാകുളം സിപിഎം ജില്ലാ സെക്രട്ടറിയായി. എറണാകുളം ജില്ല കമ്മിറ്റിയില്‍ 11 പേര്‍ പുതുമുഖങ്ങളാണ്. 46 അംഗ കമ്മറ്റിയില്‍ ആറ് പേര് വനിതകളും.
പുഷ്പാ ദാസ്, പിഎസ് ഷൈല, കെ തുളസി, ടിവി അനിത, എന്‍സി ഉഷാകുമാരി, ഷിജി ശിവജി തുടങ്ങിയവരാണ് കമ്മിറ്റിയിലെ വനിതകള്‍. സി മണി, കെജെ മാക്‌സി, സിഎന്‍ സുന്ദരന്‍, പി വാസുദേവന്‍, കെ.കെ ഏലിയാസ്, കെഎ ജോയ്, ടിവി നിധിന്‍, കെവി മനോജ്, ഷിജി ശിവജി, എ ആര്‍ രഞ്ജിത്, അനീഷ് എം മാത്യു എന്നിവരാണ് പുതുമുഖങ്ങള്‍.
Read more
മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടി പങ്കെടുത്ത ജില്ലാ സമ്മേളനമാണ് സിഎന്‍ മോഹനാനെ വീണ്ടും സെക്രട്ടറിയായി തിരഞ്ഞെടുത്തത്. വൈകീട്ട് നടക്കുന്ന പൊതു സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘടനം ചെയ്യും.