മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിക്ക് കോവിഡ്

മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ് സെക്രട്ടറി പി.എം മനോജിന് കോവിഡ് 19 സ്ഥിരീകരിച്ചു. ഓഫീസ് ജീവനക്കാരന് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് അദ്ദേഹം നിരീക്ഷണത്തിലായിരുന്നു.

മന്ത്രിമാരായ തോമസ് ഐസക്, ഇ.പി ജയരാജന്‍, വി.എസ് സുനില്‍കുമാര്‍ എന്നിവര്‍ക്ക് നേരത്തെ കോവിഡ് ബാധിച്ചിരുന്നു.

ഇതില്‍ ഐസക്കും ജയരാജനും രോഗമുക്തരായി വീട്ടില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്. മന്ത്രി സുനില്‍കുമാര്‍ ചികിത്സയിലാണ്‌.

അതേസമയം സംസ്ഥാനത്ത് കോവിഡ് രോ​ഗികളുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നത് സംബന്ധിച്ച് ഇന്ന് തീരുമാനമുണ്ടാകും. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഇന്ന് നിർണായക യോ​ഗം ചേരും. ഇന്ന് ചേരുന്ന ഉന്നതതല യോഗം സ്ഥിതിഗതികൾ വിലയിരുത്തും. ലോക്ഡൗൺ വേണ്ടെന്നാണ് പൊതു നിലപാട്. എന്നാൽ കോവിഡ് വ്യാപനം കൂടുതലുള്ള മേഖലകളിൽ ലോക്ഡൗണിനു സമാനമായ നിയന്ത്രണങ്ങൾ കടുപ്പിക്കാനായിരിക്കും തീരുമാനം.