ഇത് മതമൈത്രിയുടെ കേരള മാതൃക; ക്രിസ്മസ് കരോളിനെ അമ്പലത്തിന് മുന്നില്‍ വരവേറ്റ് പൂജാരിമാര്‍

യഥാർത്ഥ മതമൈത്രിയുടെ മാതൃക പകർന്നു നൽകി ക്രിസ്മസ് കരോൾ ആരംഭിച്ചത് ക്ഷേത്രത്തിന് മുന്നിൽ. “ബീഫ് ജനതാ പാർട്ടി” എന്ന ഫെയ്‌സ് ബുക്ക് പേജിലാണ് ക്രിസ്മസ് കരോളിനെ അമ്പലത്തിന് മുന്നില്‍ പൂജാരിമാര്‍ വരവേൽക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തത്.

https://www.facebook.com/beefjanataparty/videos/1688170351245848/

ഒരു സംഘം ചെറുപ്പക്കാർ ആണ് മതമൈത്രിയുടെ ഭാഗമായി ക്ഷേത്രത്തിന് മുന്നിൽ നിന്ന് ക്രിസ്മസ് കരോൾ ആരംഭിച്ചത്. ക്ഷേത്രത്തിലെ പൂജാരിയാകട്ടെ സന്തോഷത്തോടെ കരോൾ സംഘത്തെ സ്വീകരിക്കുകയും ചെയ്തു. കൊച്ചു ഭഗവതി ക്ഷേത്രമെന്നാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്.

Read more

ക്രിസ്മസ് കരോളിനെയും സാന്താ ക്ലൊസിനെതിരെയും സംഘപരിവാർ നടത്തുന്ന യുദ്ധങ്ങൾക്കെതിരെയുള്ള മറുപടിയാണ് ഈ കരോൾ എന്നാണ് ഫെയ്‌സ് ബുക്ക് പേജിൽ വീഡിയോയ്ക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത്.