സൗമ്യയുടെ കുടുംബത്തിന് ഒരു കോടി രൂപ നൽകാൻ മുഖ്യമന്ത്രി തയ്യാറാവണം: സന്ദീപ് വാര്യർ

ഇസ്രയേലിൽ ഷെൽ ആക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിൻ്റെ കുടുംബത്തിന് നഷ്ടപരിഹാരമായി ഒരു കോടി രൂപ നൽകാനും കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലി നൽകാനും മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറാവണമെന്ന് ബി.ജെ.പി നേതാവ് സന്ദീപ് ജി.വാര്യർ. പലസ്തീൻ തീവ്രവാദികളാണ് സൗമ്യയെ ക്രൂരമായി കൊല ചെയ്തതെന്നും സന്ദീപ് വാര്യര്‍ തന്റെ ഫെയ്സ്ബുക്ക് കുറിപ്പിൽ അവകാശപ്പെടുന്നു.

സന്ദീപ് ജി.വാര്യരുടെ ഫേസ്ബുക്ക് കുറിപ്പ്:

പലസ്തീൻ തീവ്രവാദികൾ ക്രൂരമായി കൊല ചെയ്ത പ്രവാസി മലയാളി സഹോദരി സൗമ്യ സന്തോഷിൻ്റെ കുടുംബത്തിന് നഷ്ട പരിഹാരമായി ഒരു കോടി രൂപ നൽകാനും കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലി നൽകാനും മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറാവണം .

ജീവൻ നഷ്ടപ്പെട്ടത് കുടുംബം പോറ്റാൻ വേണ്ടി പ്രവാസിയായ ഒരു പാവം മലയാളി പെൺകുട്ടിക്കാണ് എന്ന പരിഗണന നൽകാൻ സംസ്ഥാന സർക്കാർ തയ്യാറാവണം .

വിവേചനം കാണിക്കരുത്.