ചെന്നൈയിലെ അശോക് നഗറിന് സുരക്ഷയുടെ ആത്മവിശ്വാസം ; 100 സിസിടിവി ക്യാമറകൾ സ്ഥാപിച്ചു

പൊതുജന സുരക്ഷ വർദ്ധിപ്പിക്കുന്നതിനും സമൂഹത്തിന് കൂടുതൽ സംരക്ഷണം ഉറപ്പാക്കുന്നതിനുമായി ഐസിഎൽ ഫിൻകോർപും, ലയൺസ് ക്ലബ്ബും തമിഴ്നാട് പോലീസും സംയുക്തമായി അശോക് നഗറിൽ 100 സിസിടിവി ക്യാമറകൾ സ്ഥാപിച്ച് നിരീക്ഷണ സംവിധാനം ഏർപ്പെടുത്തി. പ്രദേശവാസികൾക്ക് സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുന്നതിൽ ഐസിഎൽ ഫിൻകോർപിനുള്ള പ്രതിബദ്ധതയും കൂട്ടായ പൗര പ്രവർത്തനത്തിന്റെ പ്രാധാന്യവും വ്യക്തമാക്കുന്നതാണ് ഈ സംരംഭം.

R3 അശോക് നഗർ പോലീസ് സ്റ്റേഷൻ, ചെന്നൈയിൽ നടന്ന ചടങ്ങിൽ LACTC ഗുഡ്വിൽ അംബാസഡറും ഐസിഎൽ ഫിൻകോർപ് CMD യുമായ HE Hon. അഡ്വ. കെ. ജി. അനിൽ കുമാർ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ പ്രമുഖ വ്യക്തികൾ സന്നിഹിതരായിരുന്നു. ഐസിഎൽ ഫിൻകോർപിൻറെ Whole time ഡയറക്ടറും, വൈസ് ചെയർമാനും CEO യുമായ ശ്രീമതി ഉമ അനിൽ കുമാർ ചടങ്ങിന് അധ്യക്ഷത വഹിച്ചു. ടി. നഗർ ഡിസ്ട്രിക്ട് ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് തിരു. S. കുത്തലിംഗം, അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് തിരു. R. ആൽഡ്രിൻ, ഇൻസ്പെക്ടർ ഓഫ് പോലീസ് തിരു. S. സതീഷ് കുമാർ, R3 അശോക് നഗർ പോലീസ് സ്റ്റേഷൻ (L&O), PMJF Ln. Dr. G. മണിലാൽ, Past ഡിസ്ട്രിക്ട് ഗവർണർ & ക്യാബിനറ്റ് അഡ്വൈസർ, ലയൺസ് ക്ലബ്ബ് ഡിസ്ട്രിക്ട് 3241 F., എന്നിവർ ആശംസകൾ നേർന്നു.

സ്വർണ്ണപ്പണയത്തിലും മറ്റ് സാമ്പത്തിക സേവനങ്ങളിലും മുൻപന്തിയിലുള്ള പ്രമുഖ എൻ.ബി.എഫ്.സി (NBFC) ആയ ICL ഫിൻകോർപ് പൊതുജന സുരക്ഷയ്ക്കും അയൽപക്ക നന്മയ്ക്കുമായി നിരവധി സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടാറുണ്ട്. സന്നദ്ധ സംഘടനകൾ, നിയമപാലകർ, കോർപ്പറേറ്റ് പങ്കാളികൾ എന്നിവർ കൈകോർക്കുന്നതിലൂടെ സുരക്ഷിതമായ ഒരു സമൂഹം കെട്ടിപ്പടുക്കാൻ സാധിക്കുമെന്നതിന്റെ തെളിവാണ് ഈ പുതിയ നീക്കം.