കൊടിക്കുന്നില്‍ സുരേഷ് എം.പിക്ക് എതിരെ കേസ്

സില്‍വര്‍ ലൈന്‍ സര്‍വേയ്‌ക്കെത്തിയ ഉദ്യോഗസ്ഥരെയും, പൊലീസുകാരെയും അസഭ്യം പറഞ്ഞതിന് കൊടിക്കുന്നില്‍ സുരേഷ് എം.പിക്കെതിരെ കേസ് എടുത്തു. ചെങ്ങന്നൂരില്‍ കല്ലിടലിന് എത്തിയ സ്ത്രീകള്‍ അടക്കമുള്ള ഉദ്യോഗസ്ഥരെ പരസ്യമായി അപമാനിക്കുകയും, കയ്യേറ്റം ചെയ്യുകയും ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത വന്നിരുന്നു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ചെങ്ങന്നൂര്‍ പൊലീസ് കേസെടുത്തിരിക്കുന്നത്.

കഴിഞ്ഞ ദിവസം സില്‍വര്‍ ലൈന്‍ കല്ലിടലിന്റെ ഭാഗമായി എത്തിയ ഉദ്യോഗസ്ഥര്‍ക്ക് നേരെ നാട്ടുകാരുടെ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനിടെ എം.പിയും പൊലീസ് ഉദ്യോഗസ്ഥനും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. എസ്.ഐയോട് തട്ടിക്കയറുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്.

താന്‍ ജനപ്രതിനിധിയാണെന്നും തന്നേക്കാള്‍ വലിയ ആളാണെന്നുമാണ് എം.പി പറഞ്ഞത്. നിന്റെ അച്ഛന്‍ സമ്പാദിച്ചതല്ല തുടങ്ങിയ പരാമര്‍ശങ്ങളും നടത്തിയിരുന്നു. കൃത്യനിര്‍വഹണ തടസ്സപ്പെടുത്തിയെന്നും, സി.ഐ അടക്കമുള്ള ഉദ്യോഗസ്ഥരെ അവഹേളിച്ചുവെന്നും പൊലീസ് പറഞ്ഞു.

അതേസമയം പൊലീസ് തന്നെ അപമാനിച്ചെന്നും, പരാതി നല്‍കുമെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.